സ്വവര്‍ഗരതി സംബന്ധിച്ച കോടതി വിധിക്ക് പിന്നില്‍ അമേരിക്ക; രാജ്യത്ത് എയ്ഡ്‌സ് പടരുമെന്ന് സുബ്രമണ്യം സ്വാമി

സ്വവര്ഗരതി ക്രിമിനല് കുറ്റമാക്കുന്ന നിയമം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ വിമര്ശനവുമായി ബി.ജെ.പി. എം.പി. സുബ്രഹ്മണ്യന് സ്വാമി. കോടതി വിധിക്ക് പിന്നില് അമേരിക്കന് കളിയെന്ന് ബി.ജെ.പി. എം.പി ആരോപിക്കുന്നു. കൂടാതെ രാജ്യത്ത് വൈകാതെ സ്വവര്ഗരതിക്കാര്ക്കുള്ള ബാറുകളുണ്ടാകുമെന്നും എയിഡ്സ് രോഗം പടരുമെന്നും അദ്ദേഹം പറഞ്ഞു. എ.എന്.ഐയാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
 | 

സ്വവര്‍ഗരതി സംബന്ധിച്ച കോടതി വിധിക്ക് പിന്നില്‍ അമേരിക്ക; രാജ്യത്ത് എയ്ഡ്‌സ് പടരുമെന്ന് സുബ്രമണ്യം സ്വാമി

ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി. എം.പി. സുബ്രഹ്മണ്യന്‍ സ്വാമി. കോടതി വിധിക്ക് പിന്നില്‍ അമേരിക്കന്‍ കളിയെന്ന് ബി.ജെ.പി. എം.പി ആരോപിക്കുന്നു. കൂടാതെ രാജ്യത്ത് വൈകാതെ സ്വവര്‍ഗരതിക്കാര്‍ക്കുള്ള ബാറുകളുണ്ടാകുമെന്നും എയിഡ്സ് രോഗം പടരുമെന്നും അദ്ദേഹം പറഞ്ഞു. എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്നലെയുണ്ടായ കോടതിക്ക് പിന്നില്‍ അമേരിക്കന്‍ കളിയാണ്. വൈകാതെ രാജ്യത്ത് സ്വവര്‍ഗ രതിക്കാരുടെ ബാറുകള്‍ വരുകയും എയ്ഡ്‌സ് പടരുകയും ചെയ്യും. അത്തരമൊരു സാഹചര്യമുണ്ടായാല്‍ വിധി മറികടക്കാന്‍ അടുത്ത സര്‍ക്കാരിന് സുപ്രീംകോടതി ഏഴംഗ ബെഞ്ചിനെ സമീപിക്കേണ്ടിവരുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.

സ്വവര്‍ഗ ലൈംഗികത രോഗമാണെന്നും ഇത്തരം വൈകല്യങ്ങള്‍ ചികിത്സിച്ച് നേരെയാക്കുകയാണ് വേണ്ടതെന്നും സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ പറഞ്ഞിരുന്നു. സ്വവര്‍ഗ വിവാഹങ്ങളെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി ആര്‍.എസ്.എസും രംഗത്ത് വന്നിരുന്നു.