സ്മൃതി ഇറാനിയുടെ അടുത്ത അനുയായി വെടിയേറ്റു മരിച്ച നിലയില്‍

അമേഠിയിലെ ഗൗരിഗഞ്ജില് വെച്ച് ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബരോളിയയിലെ മുന് ഗ്രാമമുഖ്യനായിരുന്നു.
 | 
സ്മൃതി ഇറാനിയുടെ അടുത്ത അനുയായി വെടിയേറ്റു മരിച്ച നിലയില്‍

അമേഠി: അമേഠിയില്‍ സ്മൃതി ഇറാനിയുടെ അടുത്ത അനുയായി വെടിയേറ്റു മരിച്ചു. അമേഠിയില്‍ സ്മൃതി ഇറാനിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച ബിജെപി പ്രാദേശിക നേതാവ് സുരേന്ദ്ര സിങ്ങാണ് (50) കൊല്ലപ്പെട്ടത്. അമേഠിയിലെ ഗൗരിഗഞ്ജില്‍ വെച്ച് ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബരോളിയയിലെ മുന്‍ ഗ്രാമമുഖ്യനായിരുന്നു.

രാത്രി 11.30ഓടെ ബൈക്കില്‍ വീട്ടിലെത്തിയ മൂന്നംഗ സംഘം സുരേന്ദ്ര സിങ്ങിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മുഖത്ത് വെടിയേറ്റ ഇദ്ദേഹത്തെ ലഖ്‌നൗവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

42 വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസിന് അമേഠി മണ്ഡലം നഷ്ടമായത്. 2014ലെ തെരഞ്ഞെടുപ്പു മുതല്‍ സ്മൃതി ഇറാനിക്കൊപ്പം സജീവമായി പ്രവര്‍ത്തിക്കുന്നയാളാണ് സുരേന്ദ്ര സിങ്.