അമിത് ഷായും മന്ത്രിസഭയിലേക്ക്; ധനമന്ത്രിയാകുമെന്ന് സൂചന

ന്യൂഡല്‍ഹി: ബിജെപി ദേശീയാധ്യക്ഷന് അമിത് ഷായും കേന്ദ്ര മന്ത്രിസഭയിലേക്ക്. ഗുജറാത്ത് ബിജെപി പ്രസിഡന്റ് ജീത്തു വാഗാനിയാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. അമിത് ഷായ്ക്ക് അഭിനന്ദനം അര്‍പ്പിച്ചുകൊണ്ട് ജീത്തു വാഗാനി ട്വീറ്റ് ചെയ്തു. നിയുക്ത മന്ത്രിമാരുടെ പട്ടിക പൂര്‍ത്തിയായിട്ടുണ്ടെന്നാണ് വിവരം.
ധനമന്ത്രി സ്ഥാനത്തേക്കായിരിക്കും അമിത് ഷാ എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അരുണ്‍ ജെയ്റ്റ്‌ലി അനാരോഗ്യം മൂലം മന്ത്രി സ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബിജെപി അധ്യക്ഷനായ അമിത് ഷാ മന്ത്രിയാകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല.
നിയുക്ത മന്ത്രിമാരുമായി നരേന്ദ്ര മോദിയും അമിത് ഷായും അല്‍പ സമയത്തിനുള്ളില്‍ കൂടിക്കാഴ്ച നടത്തും. അമിത് ഷാ മന്ത്രിയായാല്‍ ബിജെപിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടി വരും. ധര്‍മേന്ദ്ര പ്രധാന്‍ ജെ.പി.നഡ്ഡ തുടങ്ങിയവരുടെ പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.