ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ധോണി ബിജെപിക്കു വേണ്ടി പ്രചരണം നടത്തും? അമിത് ഷാ കൂടിക്കാഴ്ച നടത്തി

2019 ലോക്സഭാ തെരഞ്ഞെടുപ്പില് ബിജെപിക്കു വേണ്ടി ക്രിക്കറ്റ് താരം എം.എസ്.ധോണി പ്രചരണം നടത്തുമെന്ന് സൂചന. ബിജെപി ദേശീയാദ്ധ്യക്ഷന് അമിത് ഷാ ധോണിയുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടിപ്പിച്ച 'സമ്പര്ക്ക് സേ സമര്ത്ഥന്' പരിപാടിയുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച.
 | 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ധോണി ബിജെപിക്കു വേണ്ടി പ്രചരണം നടത്തും? അമിത് ഷാ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി ക്രിക്കറ്റ് താരം എം.എസ്.ധോണി പ്രചരണം നടത്തുമെന്ന് സൂചന. ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ ധോണിയുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടിപ്പിച്ച ‘സമ്പര്‍ക്ക് സേ സമര്‍ത്ഥന്‍’ പരിപാടിയുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച.

സാമൂഹിക, സാസ്‌കാരിക, വ്യവസായ, കായിക മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ലതാ മങ്കേഷ്‌കര്‍, കപില്‍ ദേവ്, മാധുരി ദീക്ഷിത് തുടങ്ങിയവരെ നേരത്തേ അമിത് ഷാ ഇതിന്റെ ഭാഗമായി സന്ദര്‍ശിച്ചിരുന്നു. ധോണിയെ സന്ദര്‍ശിക്കാനെത്തിയ സംഘത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും മറ്റ് ബി.ജെ.പി നേതാക്കളും ഉണ്ടായിരുന്നു.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലക്ഷത്തോളം ആളുകളെ നേരിട്ട് കാണാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. നാല് വര്‍ഷങ്ങളില്‍ എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് അമിത് ഷാ ധോണിയുമായി സംസാരിച്ചുവെന്നാണ് സൂചന.