ബഹുകക്ഷി ജനാധിപത്യം ലക്ഷ്യം കണ്ടോയെന്ന് സംശയം; പ്രസ്താവനയുമായി അമിത് ഷാ

ഇന്ത്യയില് ബഹുകക്ഷി ജനാധിപത്യം ലക്ഷ്യം കണ്ടോയെന്ന് സംശയമുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.
 | 
ബഹുകക്ഷി ജനാധിപത്യം ലക്ഷ്യം കണ്ടോയെന്ന് സംശയം; പ്രസ്താവനയുമായി അമിത് ഷാ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ബഹുകക്ഷി ജനാധിപത്യം ലക്ഷ്യം കണ്ടോയെന്ന് സംശയമുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. തുല്യതയും രാജ്യ പുരോഗതിയുമാണ് ഭരണഘടനാ ശല്‍പികള്‍ ലക്ഷ്യമിട്ടത്. വിവിധ രാജ്യങ്ങളിലെ ജനാധിപത്യ സമ്പ്രദായങ്ങള്‍ വിശകലനം ചെയ്തശേഷമാണ് ബഹുകക്ഷി സമ്പ്രദായം സ്വീകരിക്കാന്‍ അവര്‍ തയ്യാറായത്. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കണമെന്നും അവര്‍ ആഗ്രഹിച്ചു. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം പിന്നിടുമ്പോള്‍ ബഹുകക്ഷി സമ്പ്രദായം പരാജയമായോ എന്നാണ് ജനങ്ങള്‍ സംശയിക്കുന്നതെന്നും അവര്‍ നിരാശരാണെന്നും അമിത് ഷാ പറഞ്ഞു.

ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് അമിത് ഷായുടെ അഭിപ്രായ പ്രകടനം. പ്രസിഡന്‍ഷ്യല്‍ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണം പല കോണുകളില്‍ നിന്നും ഉയരുന്നതിനിടെയാണ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ അമിത് ഷായുടെ ഈ അഭിപ്രായ പ്രകടനം.

നേരത്തേ യുപിഎ സര്‍ക്കാരിന്റെ ഭരണ കാലത്ത് അഴിമതി വാര്‍ത്തകളായിരുന്നു എല്ലാ ദിവസവും കേട്ടിരുന്നത്. ദിവസവും അഴിമതി വാര്‍ത്തകളായിരുന്നു കേട്ടിരുന്നത്. അതിര്‍ത്തി അരക്ഷിതമായിരുന്നു. സൈനികരുടെ തലയറുത്തു. ജനങ്ങള്‍ തെരുവില്‍ ഇറങ്ങി. സര്‍ക്കാര്‍ ഒരു തീരുമാനവും എടുക്കാന്‍ കഴിയാത്ത വിധത്തില്‍ രോഗശയ്യയിലായിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.