മോഡി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ കേരളം ബി.ജെ.പി ഭരിക്കും; അമിത് ഷാ

നരേന്ദ്ര മോഡി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിയാല് കേരളവും ബംഗാളും ബി.ജെ.പി ഭരിക്കുമെന്ന് പാര്ട്ടിയധ്യക്ഷന് അമിത് ഷാ. ബി.ജെ.പി ദേശീയ കൗണ്സില് യോഗത്തിനിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. മോഡിയെ വീണ്ടും അധികാരത്തിലെത്തിക്കാന് കഴിഞ്ഞാല് ദക്ഷിണേന്ത്യയില് പാര്ട്ടിയെ ശക്തിപ്പെടുത്താന് കഴിയുമെന്നും അമിത് ഷാ വിശ്വാസം പ്രകടിപ്പിച്ചു.
 | 
മോഡി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ കേരളം ബി.ജെ.പി ഭരിക്കും; അമിത് ഷാ

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ കേരളവും ബംഗാളും ബി.ജെ.പി ഭരിക്കുമെന്ന് പാര്‍ട്ടിയധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തിനിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. മോഡിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിയുമെന്നും അമിത് ഷാ വിശ്വാസം പ്രകടിപ്പിച്ചു.

മോഡി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി അതിശക്തമായി സ്വാധീനമുണ്ടാക്കും. രാജ്യത്തിന് ഉറച്ച സര്‍ക്കാരാണ് ആവശ്യം. അത്തരമൊരു സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി.ക്ക് മാത്രമേ കഴിയൂ. പ്രതിപക്ഷത്തിന് നല്‍കാന്‍ കഴിയുന്നത് ദുര്‍ബല സര്‍ക്കാരായിരിക്കും. ജനങ്ങള്‍ പാറപോലെ മോഡിക്ക് പിന്നില്‍ ഉറച്ചുനിന്നാല്‍ വീണ്ടും ബി.ജെ.പി. അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തിലും ബംഗാളിലും അധികാരം പിടിക്കുമെന്ന് നേരത്തെ അമിത് ഷാ അവകാശവാദമുന്നയിച്ചിരുന്നു. പിന്നാലെ നടന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ വോട്ടു ചോര്‍ച്ചയുണ്ടാകുകയും ചെയ്തു. ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ കുറച്ച് വോട്ട് കിട്ടിയത് മോഡി തരംഗം അവസാനിച്ചതിന് സൂചനയാണെന്ന് സിപിഎം ചൂണ്ടിക്കാണിച്ചിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഖണ്ഡിലും ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നിലും മോഡിയുടെ ജനപ്രതീ നഷ്ട്ടപ്പെട്ടതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.