കാറിലെത്തിയ യുവതി ചോരക്കുഞ്ഞിനെ തെരുവില്‍ ഉപേക്ഷിച്ചു; വീഡിയോ

ഉത്തര്പ്രദേശിലെ മുസഫര് നഗറില് കാറിലെത്തിയ അജ്ഞാതര് ചോരക്കുഞ്ഞിനെ തുണിയില് പൊതിഞ്ഞ് തെരുവില് ഉപേക്ഷിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളയുന്ന സംഘത്തിന്റെ ദൃശ്യങ്ങള് സമീപത്തെ സിസിടിവില് പതിഞ്ഞിട്ടുണ്ട്. ആഴ്ച്ചകള് മാത്രം പ്രായമായ കുട്ടിയെയാണ് ഉപേക്ഷിച്ചത്. കുഞ്ഞിനെ നാട്ടുകാര് ചേര്ന്ന് സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
 | 

കാറിലെത്തിയ യുവതി ചോരക്കുഞ്ഞിനെ തെരുവില്‍ ഉപേക്ഷിച്ചു; വീഡിയോ

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ കാറിലെത്തിയ അജ്ഞാതര്‍ ചോരക്കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് തെരുവില്‍ ഉപേക്ഷിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളയുന്ന സംഘത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്. ആഴ്ച്ചകള്‍ മാത്രം പ്രായമായ കുട്ടിയെയാണ് ഉപേക്ഷിച്ചത്. കുഞ്ഞിനെ നാട്ടുകാര്‍ ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തെരുവില്‍ ഏറെ നേരം ഒറ്റയ്ക്ക് കിടന്നതോടെ കുഞ്ഞിന്റെ ആരോഗ്യനില മോശമായിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുഞ്ഞിപ്പോള്‍. ഗ്രേ നിറത്തിലുള്ള സാന്‍ട്രോയിലെത്തിയ സ്ത്രീ കാറിന്റെ ചില്ല് താഴ്ത്തി കുട്ടിയെ തെരുവില്‍ ഉപേക്ഷിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കാറിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുട്ടിയെ നിലത്തിട്ടതാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. പിന്‍സീറ്റിലിരുന്നയാള്‍ തന്റെ മുഖം ഷാള്‍കൊണ്ട് മറച്ചിരുന്നു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

വീഡിയോ കാണാം.