ഗോദാവരിയില്‍ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് 7 പേര്‍ മരിച്ചു; 33 പേരെ കാണാതായി

ആന്ധ്രയില് ഗോദാവരി നദിയില് ബോട്ട് മുങ്ങി അഞ്ച് പേര് മരിച്ചു.
 | 
ഗോദാവരിയില്‍ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് 7 പേര്‍ മരിച്ചു; 33 പേരെ കാണാതായി

അമരാവതി: ആന്ധ്രയില്‍ ഗോദാവരി നദിയില്‍ ബോട്ട് മുങ്ങി 7 പേര്‍ മരിച്ചു. അപകടത്തില്‍ 30ല്‍ ഏറെയാളുകളെ കാണാതായിട്ടുണ്ട്. 62 പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. 24 പേരെ രക്ഷപ്പെടുത്തി. ദേവിപട്ടണത്തിലെ കച്ചലൂരു ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് കനത്ത മഴയെത്തുടര്‍ന്ന് ടൂറിസ്റ്റ് ബോട്ട് സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ഇന്നാണ് ഇത് പുനരാരംഭിച്ചത്.

പാപികൊണ്ടലു കുന്ന് കാണുന്നതിനായി യാത്രക്കാരുമായി പോയ ബോട്ടാണ് മുങ്ങിയത്. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നവരെയാണ് രക്ഷിക്കാന്‍ സാധിച്ചത്. അപകടത്തെത്തുടര്‍ന്ന് ഗോദാവരി നദിയിലെ എല്ലാ ബോട്ടുകളുടെയും ലൈസന്‍സ് പിന്‍വലിച്ചതായി മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.