ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ പിതാവ് മൂന്ന് കുട്ടികളെ പുഴയിലെറിഞ്ഞ് കൊന്നു

ഭാര്യയോടുണ്ടായ ദേഷ്യം തീര്ക്കാന് പിതാവ് മൂന്ന് കുട്ടികളെ പുഴയിലെറിഞ്ഞ് കൊന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. ആറു വയസ്, മൂന്ന് വയസ്, ആറുമാസം പ്രായമുള്ള കുട്ടികളെയാണ് പിതാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹങ്ങള് ഗ്രാമത്തിലെ പുഴയില് നിന്ന് കണ്ടെത്തിയതോടെ പിതാവിന്റെ ക്രൂരത വെളിവായിരിക്കുന്നത്. ഇയാള് ഒളിവിലാണ്. നാട്ടുകാരും പോലീസും ഇയാള്ക്കായി തെരച്ചില് ആരംഭിച്ചിട്ടുണ്ട്.
 | 

ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ പിതാവ് മൂന്ന് കുട്ടികളെ പുഴയിലെറിഞ്ഞ് കൊന്നു

ഹൈദരാബാദ്: ഭാര്യയോടുണ്ടായ ദേഷ്യം തീര്‍ക്കാന്‍ പിതാവ് മൂന്ന് കുട്ടികളെ പുഴയിലെറിഞ്ഞ് കൊന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. ആറു വയസ്, മൂന്ന് വയസ്, ആറുമാസം പ്രായമുള്ള കുട്ടികളെയാണ് പിതാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹങ്ങള്‍ ഗ്രാമത്തിലെ പുഴയില്‍ നിന്ന് കണ്ടെത്തിയതോടെ പിതാവിന്റെ ക്രൂരത വെളിവായിരിക്കുന്നത്. ഇയാള്‍ ഒളിവിലാണ്. നാട്ടുകാരും പോലീസും ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

വെങ്കിടേഷ്-അമരാവതി ദമ്പതികള്‍ തമ്മില്‍ നിരന്തരമായി വഴക്കടിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. ആദ്യ ഭാര്യയില്‍ കുട്ടികളുണ്ടാവില്ലെന്ന് മനസിലായതോടെ വിവാഹ മോചനം നേടിയ വ്യക്തിയാണ് വെങ്കിടേഷ്. അമരാവതിയുമായി പ്രശ്‌നങ്ങള്‍ ഗുരുതരമായതോടെയാണ് കുട്ടികളായ പുനീത്, സഞ്ജയ്, രാഹുല്‍ എന്നിവരെ വെങ്കിടേഷ് കൊലപ്പെടുത്തുന്നത്.

വെങ്കിടേഷ് കുട്ടികളെ കൊല്ലുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് അമരാവതി മൊഴി നല്‍കി. വഴക്കടിച്ച് സ്വന്തം വീട്ടിലേക്ക് പോയ അമരാവതിയെ കഴിഞ്ഞ ദിവസം ബലമായി തിരികെ കൊണ്ടുവന്ന വെങ്കിടേഷ് പുഴക്ക് സമീപമെത്തിയപ്പോള്‍ കുട്ടികളെ പുഴയിലേക്ക് എറിയുകയായിരുന്നു. ഈ സമയം അമരാവതി അടുത്തുണ്ടായിരുന്നില്ലെന്നാണ് സൂചന.