ഫേസ്ബുക്കിൽ അശ്ലീല പേജ്; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
ഫേസ്ബുക്കിൽ അശ്ലീല പേജ് തുടങ്ങിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. 27 കാരനായ യാദവ് മണികണ്ഠനാണ് അറസ്റ്റിലായത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളായിരുന്നു ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നിന്നും തമിഴ്നാട് പോലീസാണ് ഇയാളെ അറസ്്റ്റു ചെയ്തത്.
May 12, 2015, 10:19 IST
|
ഹൈദരാബാദ്: ഫേസ്ബുക്കിൽ അശ്ലീല പേജ് തുടങ്ങിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. 27 കാരനായ യാദവ് മണികണ്ഠനാണ് അറസ്റ്റിലായത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളായിരുന്നു ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നിന്നും തമിഴ്നാട് പോലീസാണ് ഇയാളെ അറസ്്റ്റു ചെയ്തത്. തിരുപ്പതിയിൽ പലചരക്കുകട നടത്തി വരികയായിരുന്നു ഇയാൾ.
കഴിഞ്ഞ മൂന്നുമാസമായി ഇയാൾ ഈ പേജിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു വരികയായിരുന്നു. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ മാത്രം പോസ്റ്റ് ചെയ്യുന്ന പേജുകൾ തമിഴിൽ വർധിച്ചു വരുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് തമിഴ്നാട് പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.