എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി; സംഭവം ആന്ധ്രാപ്രദേശില്‍

ആന്ധ്രയിലെ കൃഷ്ണ ജില്ലയില് എന്ജിനീയറിംഗ് വിദ്യാര്ത്ഥിനിയെ സഹപാഠികള് കൂട്ടബലാല്സംഗത്തിന് ഇരയാക്കി. ഇവര് പകര്ത്തിയ ബലാല്സംഗ ദൃശ്യങ്ങള് ഉപയോഗിച്ച് മറ്റൊരു വിദ്യാര്ത്ഥി ബ്ലാക്ക്മെയില് ചെയ്തതായും പരാതിയുണ്ട്. അഗിരിപള്ളിയിലെ എന്ജിനീയറിംഗ് കോളേജ് വിദ്യാര്ത്ഥികളായ വംശി, ശിവ റെഡ്ഡി എന്നിവര്ക്കെതിരെയാണ് പരാതി. ഇവര്ക്കെതിരെ പാലീസ് കേസ് രജിസ്റ്റര് ചെയ്തു.
 | 

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി; സംഭവം ആന്ധ്രാപ്രദേശില്‍

ഹൈദരാബാദ്: ആന്ധ്രയിലെ കൃഷ്ണ ജില്ലയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. ഇവര്‍ പകര്‍ത്തിയ ബലാല്‍സംഗ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മറ്റൊരു വിദ്യാര്‍ത്ഥി ബ്ലാക്ക്‌മെയില്‍ ചെയ്തതായും പരാതിയുണ്ട്. അഗിരിപള്ളിയിലെ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ വംശി, ശിവ റെഡ്ഡി എന്നിവര്‍ക്കെതിരെയാണ് പരാതി. ഇവര്‍ക്കെതിരെ പാലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവമുണ്ടായത്. വംശിയും ശിവ റെഡ്ഡിയും ചേര്‍ന്ന് തന്നെ ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയിലേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് ഇവര്‍ നല്‍കിയ ജ്യൂസ് കുടിച്ചതോടെ ബോധം മറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. ബോധമില്ലാതായ തന്നെ ബലാല്‍സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.

കോളേജ് അധികൃതരെ ഇക്കാര്യം അറിയിച്ചെങ്കിലും അവര്‍ പോലീസില്‍ വിവരം അറിയിക്കാന്‍ തയ്യാറായില്ല. കുറ്റക്കാരായവരോട് ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനും തന്നോട് മാപ്പ് പറയാനുമാണ് അധികൃതര്‍ ആവശ്യപ്പെട്ടത്. ഇതിനു ശേഷവും വംശിയും ശിവ റെഡ്ഡിയും ദൃശ്യങ്ങള്‍ മറ്റു വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു.

രണ്ടുമാസം മുമ്പ് പ്രവീണ്‍ എന്ന വിദ്യാര്‍ഥി ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയോട് പത്തുലക്ഷം രൂപ ആവശ്യപ്പെടുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പ്രവീണിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യ പ്രതികള്‍ ഇതുവരെ പിടിയിലായിട്ടില്ല.