റാഫേല്‍ ഇടപാട്; അംബാനി നാഷണല്‍ ഹെറാള്‍ഡിനെതിരെ 5000 കോടി രൂപയുടെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു

അംബാനി നാഷണല് ഹെറാള്ഡിനെതിരെ 5000 കോടി രൂപയുടെ അപകീര്ത്തി കേസ് ഫയല് ചെയ്തു. റാഫേല് ഇടപാട് സംബന്ധിച്ച് അപകീര്ത്തിപരമായ ലേഖനം പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ചാണ് കോണ്ഗ്രസിന്റെ ഉടമസ്ഥതയിലുള്ള നാഷണല് ഹെറാള്ഡ് പത്രത്തിനെതിരേ അനില് അംബാനി റിലയന്സ് ഗ്രൂപ്പ് കമ്പനി കേസ് ഫയല് ചെയ്തിരിക്കുന്നത്. നാഷണല് ഹെറാള്ഡ് പബ്ളിഷര്മാരായ അസോസിയേറ്റ് ജേര്ണല്സ് ലിമിറ്റഡ്, എഡിറ്റര് ഇന് ചാര്ജ് സഫര് അഘാ, ലേഖനമെഴുതിയ വിശ്വദീപക് എന്നിവരെ പ്രതിചേര്ത്താണ് കേസ്. കൂടാതെ ഗുജറാത്ത് കോണ്ഗ്രസ് നേതാവ് ശക്തിസിന്ഹ് ഗോഹിലിനെതിരയും കേസ് കൊടുത്തിട്ടുണ്ട്.
 | 

റാഫേല്‍ ഇടപാട്; അംബാനി നാഷണല്‍ ഹെറാള്‍ഡിനെതിരെ 5000 കോടി രൂപയുടെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു

അഹമ്മദാബാദ്: അംബാനി നാഷണല്‍ ഹെറാള്‍ഡിനെതിരെ 5000 കോടി രൂപയുടെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. റാഫേല്‍ ഇടപാട് സംബന്ധിച്ച് അപകീര്‍ത്തിപരമായ ലേഖനം പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനെതിരേ അനില്‍ അംബാനി റിലയന്‍സ് ഗ്രൂപ്പ് കമ്പനി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് പബ്ളിഷര്‍മാരായ അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡ്, എഡിറ്റര്‍ ഇന്‍ ചാര്‍ജ് സഫര്‍ അഘാ, ലേഖനമെഴുതിയ വിശ്വദീപക് എന്നിവരെ പ്രതിചേര്‍ത്താണ് കേസ്. കൂടാതെ ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് ശക്തിസിന്‍ഹ് ഗോഹിലിനെതിരയും കേസ് കൊടുത്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമാഡി റാഫേല്‍ ഇടപാട് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിന് പത്ത് ദിവസം മുമ്പ് മാത്രമാണ് അനില്‍ അംബാനി റിലയന്‍സ് ഡിഫന്‍സ് കമ്പനി സ്ഥാപിച്ചതെന്നാണ് ലേഖനത്തിലെ പരമാര്‍ശം കമ്പനിയെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് അപകീര്‍ത്തികരമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ നിക്ഷിപ്തതാല്പര്യങ്ങളും വിട്ടുവീഴ്ച്ചകളും കമ്പനിക്കായി ചെയ്തെന്ന തരത്തിലുള്ള പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേസില്‍ ഉടന്‍ കോടതി നടപടികള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. രാഹുല്‍ ഗാന്ധിയാണ് ആദ്യമായ റാഫേല്‍ ഇടപാട് സുതാര്യമല്ലെന്ന് ആരോപിച്ച് രംഗത്ത് വന്നത്. റിലയന്‍സിനെ സഹായിക്കാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും അദ്ദഹം ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ മോഡി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ നിഷേധിച്ചു.