കോടതിയലക്ഷ്യക്കേസില്‍ അനില്‍ അംബാനി കുറ്റക്കാരനെന്ന് സുപ്രീം കോടതി; 453 കോടി അടച്ചില്ലെങ്കില്‍ ജയില്‍

കോടതിയലക്ഷ്യക്കേസില് അനില് അംബാനി കുറ്റക്കാരനെന്ന് സുപ്രീം കോടതി. എറിക്സണ് കമ്പനിക്ക് നല്കാനുള്ള 550 കോടി കുടിശിക തിരിച്ചടക്കണമെന്ന വിധി അനുസരിക്കാത്തതിനെത്തുടര്ന്നാണ് സുപ്രീം കോടതി അനില് അംബാനിക്കെതിരെ കോടതിയലക്ഷ്യക്കേസ് രജിസ്റ്റര് ചെയ്തത്. 453 കോടി രൂപ കുടിശിക സഹിതം തിരിച്ചടച്ചില്ലെങ്കില് അനില് അംബാനി 3 മാസം ജയിലില് കഴിയേണ്ടി വരുമെന്നും കോടതി അറിയിച്ചു.
 | 
കോടതിയലക്ഷ്യക്കേസില്‍ അനില്‍ അംബാനി കുറ്റക്കാരനെന്ന് സുപ്രീം കോടതി; 453 കോടി അടച്ചില്ലെങ്കില്‍ ജയില്‍

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ അനില്‍ അംബാനി കുറ്റക്കാരനെന്ന് സുപ്രീം കോടതി. എറിക്‌സണ്‍ കമ്പനിക്ക് നല്‍കാനുള്ള 550 കോടി കുടിശിക തിരിച്ചടക്കണമെന്ന വിധി അനുസരിക്കാത്തതിനെത്തുടര്‍ന്നാണ് സുപ്രീം കോടതി അനില്‍ അംബാനിക്കെതിരെ കോടതിയലക്ഷ്യക്കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു മാസത്തിനുള്ളില്‍ 453 കോടി രൂപ കുടിശിക സഹിതം തിരിച്ചടച്ചില്ലെങ്കില്‍ അനില്‍ അംബാനി 3 മാസം ജയിലില്‍ കഴിയേണ്ടി വരുമെന്നും കോടതി അറിയിച്ചു.

അംബാനിയുടേത് ധിക്കാരപരമായ നിലപാടാണെന്നും പിഴയായി ഒരു കോടി രൂപ സുപ്രീം കോടതി രജിസ്ട്രിയിലേക്ക് അടക്കണമെന്നും കോടതി ഉത്തരവിട്ടു. അംബാനിയും കേസിലെ മറ്റു പ്രതികളും കോടതിയുത്തരവ് മനഃപൂര്‍വം ലംഘിച്ചിരിക്കുകയാണെന്ന് കോടതി വിലയിരുത്തി. തങ്ങള്‍ക്ക് നല്‍കാനുള്ള കുടിശിക അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സ് നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് എറിക്‌സണ്‍ സുപ്രീം കോടതിയെ സമീപിച്ചത്.

റാഫേല്‍ ജെറ്റ് നിര്‍മാണത്തിനായി മുടക്കാന്‍ റിലയന്‍സ് ഗ്രൂപ്പിന് പണമുണ്ടെന്നും തങ്ങള്‍ക്ക് നല്‍കാനുള്ള കുടിശിക അടക്കുന്നില്ലെന്നുമായിരുന്നു എറിക്‌സണ്‍ കോടതിയില്‍ ബോധിപ്പിച്ചത്. എന്നാല്‍ റിലയന്‍സ് ഗ്രൂപ്പ് ആരോപണം നിഷേധിക്കുകയായിരുന്നു. കമ്പനി നഷ്ടത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലായിരുന്നെന്നും മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായി കച്ചവട ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനാല്‍ പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികളിലാണെന്നും കമ്പനി അറിയിച്ചു. ഇതു മൂലം ഫണ്ടുകള്‍ കമ്പനിയുടെ നിയന്ത്രണത്തിലല്ലെന്നായിരുന്നു വാദം.