അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് പാപ്പര്‍ ഹര്‍ജി നല്‍കുന്നു

കടക്കെണിയിലായ റിലയന്സ് കമ്യൂണിക്കേഷന്സ് പാപ്പര് ഹര്ജി നല്കുന്നു. അനില് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ബാധ്യതകള് കൊടുത്തു തീര്ക്കാന് നിര്വാഹമില്ലാത്തതിനാല് ദേശീയ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കാന് തയ്യാറെടുക്കുകയാണെന്ന് പ്രസ്താവനയില് അറിയിച്ചു. 2017 മാര്ച്ചിലെ കണക്കനുസരിച്ച് കമ്പനി ബാങ്കുകള്ക്ക് നല്കാനുള്ളത് 7 ബില്യന് ഡോളറിന് തുല്യമായ തുകയാണ്.
 | 
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് പാപ്പര്‍ ഹര്‍ജി നല്‍കുന്നു

മുംബൈ: കടക്കെണിയിലായ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് പാപ്പര്‍ ഹര്‍ജി നല്‍കുന്നു. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ബാധ്യതകള്‍ കൊടുത്തു തീര്‍ക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ദേശീയ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് പ്രസ്താവനയില്‍ അറിയിച്ചു. 2017 മാര്‍ച്ചിലെ കണക്കനുസരിച്ച് കമ്പനി ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 7 ബില്യന്‍ ഡോളറിന് തുല്യമായ തുകയാണ്.

ഇതേത്തുടര്‍ന്ന് ടെലികോം രംഗത്തു നിന്ന് സാവധാനം പിന്‍മാറാന്‍ കമ്പനി തീരുമാനിച്ചിരുന്നു. മുകേഷ് അംബാനിയുടെ ജിയോ നടപ്പാക്കിയ ടെലികോം നിരക്കു കുറയ്ക്കല്‍ വിപ്ലവത്തില്‍ ലാഭത്തിലാകാനുള്ള ആര്‍കോമിന്റെ ശ്രമങ്ങള്‍ മുങ്ങിപ്പോകുകയും ചെയ്തു. കടബാധ്യത വെളിപ്പെടുത്തി 158 മാസമായിട്ടും പ്രവര്‍ത്തന ലാഭം പോലും നേടാനാകാത്ത സാഹചര്യത്തിലാണ് പാപ്പരായി പ്രഖ്യാപിക്കാന്‍ കമ്പനി നീക്കം നടത്തുന്നത്.

പാപ്പരായിക്കൊണ്ടിരിക്കുന്ന കമ്പനിയുടെ ഉടമയ്ക്ക് റാഫേല്‍ കരാര്‍ പോലെ സുപ്രധാന പ്രതിരോധ കരാര്‍ നല്‍കിയത് വലിയ തോതില്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. കമ്പനിയുടെ ആസ്തികള്‍ വിറ്റഴിച്ച് കടം വീട്ടാനുള്ള നീക്കത്തിന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സുപ്രീം കോടതി തടയിടുകയും ചെയ്തിരുന്നു.