കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധം; ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടി രാജിവെച്ചു

ന്യൂഡല്ഹി: കേന്ദ്രസര്ക്കാര് നയങ്ങളില് പ്രതിഷേധിച്ചുകൊണ്ടുള്ള സിവില് സര്വീസ് ഉദ്യോഗസ്ഥരുടെ രാജി തുടരുന്നു. ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മീഷണര് ശശികാന്ത് സെന്തിലാണ് ഐഎഎസില് നിന്ന് രാജിവെച്ചത്. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് വ്യക്തമാക്കിയ ശശികാന്ത് സെന്തില് മുമ്പില്ലാത്ത വിധത്തില് നമ്മുടെ വൈവിധ്യമാര്ന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്ക്ക് ഇളക്കമുണ്ടാകുമ്പോള് സര്ക്കാരില് ഒരു ഉദ്യോഗസ്ഥനായി ഇരിക്കുന്നത് നൈതികമല്ലെന്ന് രാജിവെച്ചതിന് ശേഷം പുറത്തുവിട്ട പ്രസ്താവനയില് അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളില് രാജ്യത്തിന്റെ അടിത്തറ വന് വെല്ലുവിളികളെ നേരിടാന് പോകുകയാണെന്ന് ഞാന് ഉറച്ച് വിശ്വസിക്കുന്നു.
 | 
കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധം; ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടി രാജിവെച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ രാജി തുടരുന്നു. ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മീഷണര്‍ ശശികാന്ത് സെന്തിലാണ് ഐഎഎസില്‍ നിന്ന് രാജിവെച്ചത്. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് വ്യക്തമാക്കിയ ശശികാന്ത് സെന്തില്‍ മുമ്പില്ലാത്ത വിധത്തില്‍ നമ്മുടെ വൈവിധ്യമാര്‍ന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ക്ക് ഇളക്കമുണ്ടാകുമ്പോള്‍ സര്‍ക്കാരില്‍ ഒരു ഉദ്യോഗസ്ഥനായി ഇരിക്കുന്നത് നൈതികമല്ലെന്ന് രാജിവെച്ചതിന് ശേഷം പുറത്തുവിട്ട പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.

വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ അടിത്തറ വന്‍ വെല്ലുവിളികളെ നേരിടാന്‍ പോകുകയാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഐഎസില്‍ നിന്ന് പുറത്ത് നിന്നുകൊണ്ട് മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയായിരിക്കും ഉചിതം എന്ന് കരുതുന്നുവെന്നും ശശികാന്ത് വ്യക്തമാക്കി. 2009 ബാച്ച് കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശശികാന്ത് സെന്തില്‍ 2017 ജൂണിലാണ് ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റത്. തമിഴ്‌നാട് സ്വദേശിയായ ഇദ്ദേഹം തമിഴ്‌നാട് സ്വദേശിയാണ്.

മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ ജമ്മു കാശ്മീരിലെ കേന്ദ്ര നയത്തില്‍ പ്രതിഷേധിച്ച് ആദ്യം രാജിവെച്ചത്. ദാദ്ര നഗര്‍ ഹവേലിയില്‍ ഊര്‍ജ്ജ, നഗര വികസന സെക്രട്ടറിയായിരുന്ന കണ്ണന്‍ ഗോപിനാഥനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.