5000 കോടിയുടെ വായ്പാ തട്ടിപ്പ്; സ്റ്റെര്‍ലിങ് ബയോടെക് ഡയറക്ടര്‍ നിതിന്‍ സന്ദേശര നൈജീരിയയിലേയ്ക്ക് മുങ്ങി

ബാങ്കുകളുടെ കണ്സോര്ഷ്യത്തില് നിന്ന് 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ സ്റ്റെര്ലിങ് ബയോടെക് കമ്പനി ഡയറക്ടര് നൈജീരിയയിലേക്ക് മുങ്ങി. ഇയാള്ക്കെതിരെ സിബിഐ അന്വേഷണം നടന്നു വരികയായിരുന്നു. നിതിന്റെ കുടുംബാംഗങ്ങളും ഡയറക്ടര്മാരുമായ ചേതന് സന്ദേശര, സഹോദര ഭാര്യ ദീപ്തി ബെന് സന്ദേശര എന്നിവരും നൈജീരിയയിലേക്ക് കടന്നുവെന്നാണ് റിപ്പോര്ട്ട്.
 | 

5000 കോടിയുടെ വായ്പാ തട്ടിപ്പ്; സ്റ്റെര്‍ലിങ് ബയോടെക് ഡയറക്ടര്‍ നിതിന്‍ സന്ദേശര നൈജീരിയയിലേയ്ക്ക് മുങ്ങി

ന്യൂഡല്‍ഹി: ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ സ്റ്റെര്‍ലിങ് ബയോടെക് കമ്പനി ഡയറക്ടര്‍ നൈജീരിയയിലേക്ക് മുങ്ങി. ഇയാള്‍ക്കെതിരെ സിബിഐ അന്വേഷണം നടന്നു വരികയായിരുന്നു. നിതിന്റെ കുടുംബാംഗങ്ങളും ഡയറക്ടര്‍മാരുമായ ചേതന്‍ സന്ദേശര, സഹോദര ഭാര്യ ദീപ്തി ബെന്‍ സന്ദേശര എന്നിവരും നൈജീരിയയിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇവരെ യുഎഇയില്‍ അറസ്റ്റ് ചെയ്യാനിരിക്കെയാണ് സംഭവം. ഓഗസ്റ്റ് രണ്ടിന് ഇവരെ യുഎഇയില്‍ പിടികൂടിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അവ തെറ്റായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട് തെളിയിക്കുന്നത്. കുറ്റവാളികളെ കൈമാറുന്നതിനുള്ള ധാരണ ഇന്ത്യയും നൈജീരിയയും തമ്മില്‍ ഇല്ലാത്തത് തുടര്‍ നടപടികളെ ബാധിച്ചേക്കും.

ആന്ധ്ര ബാങ്ക് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 5000 കോടി രൂപ വായ്പയെടുത്ത ശേഷം തിരിച്ചടച്ചില്ലെന്നാണ് കമ്പനിക്കെതിരായ കേസ്. 5383 കോടി രൂപയാണ് രണ്ടു വര്‍ഷം മുമ്പ് വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ മൊത്തം കുടിശിക.