യുപിയില്‍ ബിജെപി എംഎല്‍എ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

യുപിയിലെ ബിജെപി എംഎല്എയ്ക്ക് നേരെ വീണ്ടും പീഡനാരോപണം. ബദൗന് ജില്ലയിലെ ബിസോലിയില് നിന്നുള്ള എം.എല്.എയായ കുശാഗ്ര സാഗറിനെതിരെയാണ് യുവതിയുടെ പരാതി. ഇക്കാര്യം സംബന്ധിച്ച് നടപടിയുണ്ടായില്ലെങ്കില് ആത്മഹത്യ ചെയ്യുമെന്ന് യുവതി പറഞ്ഞു. വിവാഹ വാഗ്ദാനം നല്കി കുശാഗ്ര സാഗര് പീഡിപ്പിക്കുകയായിരുന്നുവെന്ന് ബറേലി പൊലീസ് സൂപ്രണ്ടിന് നല്കിയ പരാതിയില് യുവതി പറയുന്നു.
 | 

യുപിയില്‍ ബിജെപി എംഎല്‍എ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

ബറേലി: യുപിയിലെ ബിജെപി എംഎല്‍എയ്ക്ക് നേരെ വീണ്ടും പീഡനാരോപണം. ബദൗന്‍ ജില്ലയിലെ ബിസോലിയില്‍ നിന്നുള്ള എം.എല്‍.എയായ കുശാഗ്ര സാഗറിനെതിരെയാണ് യുവതിയുടെ പരാതി. ഇക്കാര്യം സംബന്ധിച്ച് നടപടിയുണ്ടായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതി പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി കുശാഗ്ര സാഗര്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് ബറേലി പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.

ബിജെപി എംഎല്‍എ രണ്ട് വര്‍ഷത്തോളം തന്നെ പീഡിപ്പിച്ചതായും ഇക്കാലയളവില്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും യുവതി പരാതിയില്‍ ചൂണ്ടികാണിക്കുന്നു. കുശാഗ്രയുടെ പിതാവും മുന്‍ എംഎല്‍എയുമായ യോഗേന്ദ്ര സാഗര്‍ മകനുമായുള്ള വിവാഹം സംബന്ധിച്ച ഉറപ്പ് നല്‍കിയിരുന്നു. യോഗേന്ദ്ര ഇക്കാര്യം സംബന്ധിച്ച ഉറപ്പ് തന്റെ പിതാവിന് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ വാക്കു മാറുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

ഉന്നാവോയ്ക്ക് പിന്നാലെ പുറത്തുവന്നിരിക്കുന്ന പുതിയ ആരോപണം യോഗി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. മറ്റൊരു യുവതിയുമായി കുശാഗ്രയുടെ വിവാഹം തീരുമാനിച്ചതോടെയാണ് പരാതി നല്‍കാന്‍ യുവതി തീരുമാനിക്കുന്നത്. കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പലരും ഭീഷണിപ്പെടുത്തുന്നതായും യുവതി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുശാഗ്രയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മകളാണ് പരാതി നല്‍കിയിരിക്കുന്നത്.