ജനശതാബ്ദി ട്രെയിനുകളില്‍ വിമാനങ്ങള്‍ക്കുള്ളിലെ സൗകര്യങ്ങളുമായി അനുഭൂതി കോച്ചുകള്‍ വരുന്നു

വിമാനങ്ങള്ക്കുള്ളില് യാത്രക്കാര്ക്ക് ലഭ്യമാക്കിയിരിക്കുന്ന സുഖസൗകര്യങ്ങളുമായി സതേണ് റെയില്വേയിലെ ട്രെയിനുകളില് പുതിയ കോച്ചുകള് വരുന്നു. അനുഭൂതി കോച്ചുകള് എന്ന പേരില് അവതരിപ്പിച്ച കോച്ചുകളാണ് സതേണ് റെയില്വേയിലെ ട്രെയിനുകള്ക്കായി ചെന്നൈയില് എത്തിച്ചിരിക്കുന്നത്. ശതാബ്ദി ട്രെയിനുകളില് ഘടിപ്പിക്കുന്നതിനായണ് ഇവ എത്തിച്ചിരിക്കുന്നത്.
 | 

ജനശതാബ്ദി ട്രെയിനുകളില്‍ വിമാനങ്ങള്‍ക്കുള്ളിലെ സൗകര്യങ്ങളുമായി അനുഭൂതി കോച്ചുകള്‍ വരുന്നു

വിമാനങ്ങള്‍ക്കുള്ളില്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്ന സുഖസൗകര്യങ്ങളുമായി സതേണ്‍ റെയില്‍വേയിലെ ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ വരുന്നു. അനുഭൂതി കോച്ചുകള്‍ എന്ന പേരില്‍ അവതരിപ്പിച്ച കോച്ചുകളാണ് സതേണ്‍ റെയില്‍വേയിലെ ട്രെയിനുകള്‍ക്കായി ചെന്നൈയില്‍ എത്തിച്ചിരിക്കുന്നത്. ശതാബ്ദി ട്രെയിനുകളില്‍ ഘടിപ്പിക്കുന്നതിനായണ് ഇവ എത്തിച്ചിരിക്കുന്നത്.

ടച്ച് സ്‌ക്രീന്‍ സൗകര്യമുള്ള എല്‍സിഡി ഇന്‍ഫോടെയിന്‍മെന്റ് ടിവി, അറ്റന്‍ഡന്റുമാരെ വിളിക്കാനുള്ള കോള്‍ ബട്ടനുകള്‍, ഫുട്ട്‌റെസ്റ്റുകളുള്ള സീറ്റുകള്‍, റീഡിംഗ് ലൈറ്റുകള്‍ മുതലായവയാണ് എടുത്തു പറയാവുന്ന സവിശേഷതകള്‍. തേജസ് എക്‌സ്പ്രസിലെ എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ചുകളുടെ മാതൃകയിലാണ് ഈ കോച്ചുകള്‍ നിര്‍മിച്ചിരിക്കുന്നത്.

ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനില്‍ ജിപിഎസ് അധിഷ്ഠിത ഇന്‍ഫര്‍മേഷന്‍ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. അടുത്ത സ്റ്റേഷന്‍ ഏതാണ്, ട്രെയിന്‍ സഞ്ചരിക്കുന്ന വേഗത എന്നിവയടക്കമുള്ള വിവരങ്ങള്‍ ഈ സ്‌ക്രീനില്‍ ലഭ്യമാകും. യാത്രക്കാര്‍ക്കുള്ള അനൗണ്‍സ്‌മെന്റുകളും സ്‌ക്രീനുകളില്‍ പ്രത്യക്ഷപ്പെടും.

ഓരോ സീറ്റുകള്‍ക്കും ഹെഡ്‌ഫോണുകളും നല്‍കിയിട്ടുണ്ട്. മോഡുലാര്‍ ബയോ ടോയ്‌ലെറ്റുകളാണ് ഇവയില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഫസ്റ്റ് ക്ലാസ് എസി ചെയര്‍കാര്‍ കോച്ചുകളായ അനുഭൂതിയില്‍ 56 പേര്‍ക്ക് യാത്ര ചെയ്യാം. ചെന്നൈയിലെ കോച്ച് ഫാക്ടറിയില്‍ തന്നെയാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.