ജയലളിതയുടെ ബയോളജിക്കല്‍ സാംപിളുകള്‍ ശേഖരിച്ചിട്ടില്ലെന്ന് അപ്പോളോ ആശുപത്രി

ജയലളിതയുടെ ബയോളജിക്കല് സാംപിളുകളൊന്നും കൈവശമില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതര്. സാംമ്പിളുകള് ഒന്നും തന്നെ സൂക്ഷിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതര് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ബംഗളുരു സ്വദേശിയായ അമൃത എന്ന പെണ്കുട്ടി നല്കിയ ഹര്ജി പരിഗണിക്കവെയാണ് ആശുപത്രിയോട് ഇത് സംബന്ധിച്ച വിശദീകരണം കോടതി ആവശ്യപ്പെട്ടത്.
 | 

ജയലളിതയുടെ ബയോളജിക്കല്‍ സാംപിളുകള്‍ ശേഖരിച്ചിട്ടില്ലെന്ന് അപ്പോളോ ആശുപത്രി

ചെന്നൈ: ജയലളിതയുടെ ബയോളജിക്കല്‍ സാംപിളുകളൊന്നും കൈവശമില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍. സാംമ്പിളുകള്‍ ഒന്നും തന്നെ സൂക്ഷിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ബംഗളുരു സ്വദേശിയായ അമൃത എന്ന പെണ്‍കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ആശുപത്രിയോട് ഇത് സംബന്ധിച്ച വിശദീകരണം കോടതി ആവശ്യപ്പെട്ടത്.

അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകളാണ് താനെന്ന് അവകാശപ്പെട്ടാണ് അമൃത കോടതിയെ സമീപിച്ചത്. താന്‍ ജയയുടെ മകളാണെന്ന് തെളിയിക്കുന്നതിന് ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നും അമൃത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയലളിതയുടെ ബയോളജിക്കല്‍ സാംമ്പിളുകള്‍ ശേഖരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഹര്‍ജിക്കാരിയുടെ വാദങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ലഭ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. തെളിവുകളുടെ അഭാവത്തില്‍ ഹര്‍ജിയില്‍ എങ്ങനെ തീര്‍പ്പുണ്ടാക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ജൂണ്‍ നാലിന് കേസ് വീണ്ടും പരിഗണിക്കും.