കര്‍ണാടകയിലെ കോണ്‍ഗ്രസ് പരീക്ഷണം വിജയിക്കുമോ? ബിജെപി സഹയാത്രികനായ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം

കര്ണാടകയില് മന്ത്രിസഭയുണ്ടാക്കാന് അവസരം ആര്ക്ക് നല്കുമെന്ന വിഷയത്തില് ഗവര്ണറുടെ തീരുമാനം നിര്ണായകമാവും. ബിജെപിയുടെ മുന് സഹയാത്രികനായ ഗവര്ണര് വാജു ഭായ് വാല യെദിയൂരപ്പയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് അഭ്യൂഹങ്ങള്. ഗുജറാത്തിലെ മുന് മന്ത്രിയും മുന് സ്പീക്കറുമാണ് വാജു ഭായ് വാല.
 | 

കര്‍ണാടകയിലെ കോണ്‍ഗ്രസ് പരീക്ഷണം വിജയിക്കുമോ? ബിജെപി സഹയാത്രികനായ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം

ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭയുണ്ടാക്കാന്‍ അവസരം ആര്‍ക്ക് നല്‍കുമെന്ന വിഷയത്തില്‍ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാവും. ബിജെപിയുടെ മുന്‍ സഹയാത്രികനായ ഗവര്‍ണര്‍ വാജു ഭായ് വാല യെദിയൂരപ്പയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ഗുജറാത്തിലെ മുന്‍ മന്ത്രിയും മുന്‍ സ്പീക്കറുമാണ് വാജു ഭായ് വാല.

നിലവില്‍ പുറത്തുവന്ന ഫലം പ്രകാരം ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. അങ്ങനെയാകുമ്പോള്‍ ഗവര്‍ണര്‍ക്ക് ബിജെപിയെ ആദ്യം ക്ഷണിക്കുകയെന്ന പതിവു രീതി അവംലബിക്കാന്‍ അധികാരമുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ക്ഷണം ലഭിച്ചു കഴിഞ്ഞാല്‍ കേവല ഭൂരിപക്ഷം ലഭിക്കുന്നതിനായി ഏത് തന്ത്രവും ബിജെപി പയറ്റിയേക്കും.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അധികാരം ലഭിക്കുന്നതിനുള്ള സാധ്യത അതോടു കൂടി ഇല്ലാതാവുകയും ചെയ്യും. ഇത്തരത്തിലുള്ള നീക്കം ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ നേരത്തെ പ്രവചിച്ചിരുന്നു. ഗവര്‍ണറെ സന്ദര്‍ശിച്ച ശേഷം സര്‍ക്കാര്‍ രൂപീകരണത്തിനായി ഒരാഴ്ച സമയം അനുവദിച്ചെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു.