ശശി തരൂരിന്റെ ഹര്‍ജിയില്‍ നേരിട്ട് ഹാജരാകണമെന്ന് അര്‍ണാബ് ഗോസ്വാമിയോട് തിരുവനന്തപുരം കോടതി

ശശി തരൂര് നല്കിയ മാനനഷ്ടക്കേസില് നേരിട്ട് ഹാജരാകണമെന്ന് റിപ്പബ്ലിക് ടിവി മേധാവി അര്ണാബ് ഗോസ്വാമിക്ക് നിര്ദേശം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല് മജിസ്ടേറ്റ് കോടതിയാണ് അര്ണാബിന് സമന്സ് അയച്ചത്. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങള് ഉന്നയിച്ചു എന്നാണ് പരാതിയില് തരൂര് പറയുന്നത്. ഫെബ്രുവരി 28ന് ഹാജരാകണമെന്നാണ് നിര്ദേശം.
 | 
ശശി തരൂരിന്റെ ഹര്‍ജിയില്‍ നേരിട്ട് ഹാജരാകണമെന്ന് അര്‍ണാബ് ഗോസ്വാമിയോട് തിരുവനന്തപുരം കോടതി

തിരുവനന്തപുരം: ശശി തരൂര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകണമെന്ന് റിപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിക്ക് നിര്‍ദേശം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതിയാണ് അര്‍ണാബിന് സമന്‍സ് അയച്ചത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നാണ് പരാതിയില്‍ തരൂര്‍ പറയുന്നത്. ഫെബ്രുവരി 28ന് ഹാജരാകണമെന്നാണ് നിര്‍ദേശം.

അര്‍ണാബിനെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും നടപടികളുമായി മുന്നോട്ടു പോകാമെന്നും കോടതി അറിയിച്ചു. റിപ്പബ്ലിക് ചാനലിന്റെ പ്രധാന ഓഹരി ഉടമകളായ എ.ആര്‍.ജി ഔട്ട്ലെയര്‍ മീഡിയ, എ.എന്‍.പി.എല്‍ എന്നിവരെയും തരൂര്‍ കേസില്‍ പ്രതി ചേര്‍ത്തിരുന്നു.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് മെയ് 8നും 13നും ഇടയില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി. തരൂര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.