അര്‍ണാബ് ഗോസ്വാമിക്കും മൂന്ന് സഹപ്രവര്‍ത്തകര്‍ക്കും ശ്രീനഗര്‍ കോടതിയുടെ ജാമ്യമില്ലാ വാറണ്ട്

റിപ്പബ്ലിക് ടിവി തലവന് അര്ണാബ് ഗോസ്വാമിക്കും മൂന്ന് മാധ്യമപ്രവര്ത്തകര്ക്കും ശ്രീനഗര് കോടതിയുടെ ജാമ്യമില്ലാ വാറണ്ട്. പിഡിപി നേതാവായ നയിം അക്തര് നല്കിയ മാനനഷ്ടക്കേസിലാണ് വാറണ്ട്. കേസില് ഡിസംബര് 27ന് ഹാജരാകാന് അര്ണാബിനോടും റിപ്പബ്ലിക് ടിവിയുടെ ശ്രീനഗറിലെ സീനിയര് കറസ്പോണ്ടന്റ് സീനത്ത് സീഷാന് ഫാസിലിനോടും സീനിയര് അസോസിയേറ്റ് എഡിറ്റര് ആദിത്യ രാജ് കൗളിനോടും അവതാരക സകല് ഭട്ടിനോടും ആവശ്യപ്പെട്ടിരുന്നു.
 | 
അര്‍ണാബ് ഗോസ്വാമിക്കും മൂന്ന് സഹപ്രവര്‍ത്തകര്‍ക്കും ശ്രീനഗര്‍ കോടതിയുടെ ജാമ്യമില്ലാ വാറണ്ട്

ശ്രീനഗര്‍: റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണാബ് ഗോസ്വാമിക്കും മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും ശ്രീനഗര്‍ കോടതിയുടെ ജാമ്യമില്ലാ വാറണ്ട്. പിഡിപി നേതാവായ നയിം അക്തര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് വാറണ്ട്. കേസില്‍ ഡിസംബര്‍ 27ന് ഹാജരാകാന്‍ അര്‍ണാബിനോടും റിപ്പബ്ലിക് ടിവിയുടെ ശ്രീനഗറിലെ സീനിയര്‍ കറസ്പോണ്ടന്റ് സീനത്ത് സീഷാന്‍ ഫാസിലിനോടും സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ആദിത്യ രാജ് കൗളിനോടും അവതാരക സകല്‍ ഭട്ടിനോടും ആവശ്യപ്പെട്ടിരുന്നു.

ഇവര്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്തതിന് ഐപിസി 499, 500 വകുപ്പുകള്‍ അനുസരിച്ച് നടപടിയെടുക്കണമെന്നാണ് നയീം അക്തര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് കാശ്മീരില്‍ നിലനില്‍ക്കുന്ന സാഹചര്യം മൂലം കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കണമെന്ന് അര്‍ണാബിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു.

കോടതിയില്‍ ഹാജരാകണമെന്നും ജാമ്യത്തുക കെട്ടിവെക്കണമെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. കാശ്മീരിലെ അവസ്ഥ ചിത്രികരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇവിടെയുള്ളപ്പോള്‍ മാധ്യമപ്രവര്‍ത്തകരായ പ്രതികള്‍ക്ക് ഹാജരാകാന്‍ എന്താണ് പ്രശ്‌നമെന്ന് കോടതി ചോദിച്ചു. മാര്‍ച്ച് 23ന് ഇവരെ കോടതിയിലെത്തിക്കാനാണ് കോടതി ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.