സ്ഥലം മാറ്റം ആവശ്യപ്പെട്ട ടീച്ചറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട് ബിജെപി മുഖ്യമന്ത്രി; വീഡിയോ

സ്ഥലംമാറ്റം ആവശ്യപ്പെട്ട അധ്യാപികയെ സസ്പെന്ഡ് ചെയ്യാന് ഉത്തരവിട്ട് ബിജെപി മുഖ്യമന്ത്രി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ത്രിവേന്ദ്ര റാവത്താണ് ഉത്തര ബഹുഗുണ എന്ന അധ്യാപികയെ കസ്റ്റഡിയിലെടുക്കാനും സസ്പെന്ഡ് ചെയ്യാനും ഉത്തരവിട്ടത്. ഡെറാഡൂണില് വെച്ച് നടത്തിയ ജനതാ ദര്ബാര് എന്ന പരിപാടിയില് വെച്ചാണ് ഇവര് സ്ഥലംമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഉത്തര്കാശി ജില്ലയിലെ നൗഗാവ് എന്ന ഗ്രാമത്തില് പ്രൈമറി സ്കൂള് പ്രിന്സിപ്പലാണ് ഉത്തര ബഹുഗുണ (57).
 | 

സ്ഥലം മാറ്റം ആവശ്യപ്പെട്ട ടീച്ചറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട് ബിജെപി മുഖ്യമന്ത്രി; വീഡിയോ

സ്ഥലംമാറ്റം ആവശ്യപ്പെട്ട അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട് ബിജെപി മുഖ്യമന്ത്രി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ത്രിവേന്ദ്ര റാവത്താണ് ഉത്തര ബഹുഗുണ എന്ന അധ്യാപികയെ കസ്റ്റഡിയിലെടുക്കാനും സസ്‌പെന്‍ഡ് ചെയ്യാനും ഉത്തരവിട്ടത്. ഡെറാഡൂണില്‍ വെച്ച് നടത്തിയ ജനതാ ദര്‍ബാര്‍ എന്ന പരിപാടിയില്‍ വെച്ചാണ് ഇവര്‍ സ്ഥലംമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഉത്തര്‍കാശി ജില്ലയിലെ നൗഗാവ് എന്ന ഗ്രാമത്തില്‍ പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പലാണ് ഉത്തര ബഹുഗുണ (57).

കഴിഞ്ഞ 25 വര്‍ഷങ്ങളായി ഇത്തരം വിദൂര ഗ്രാമങ്ങളിലാണ് തനിക്ക് പോസ്റ്റിംഗ് ലഭിക്കുന്നതെന്നും കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് മരിച്ചതിനാല്‍ തനിക്ക് മക്കള്‍ക്കൊപ്പം താമസിക്കുന്നതിനായി തലസ്ഥാനമായ ഡെറഡൂണിലേക്ക് സ്ഥലംമാറ്റം നല്‍കണമെന്നുമായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. ഈ അപേക്ഷ മുഖ്യമന്ത്രി നിരസിക്കുകയും അധ്യാപിക മുഖ്യമന്ത്രിയുമായി വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

ഇതോടെ ക്ഷുഭിതനായ മുഖ്യമന്ത്രി ഇവരെ കസ്റ്റഡിയിലെടുക്കാനും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനും മൈക്കിലൂടെ ഉത്തരവിടുകയായിരുന്നു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിനും ഔദ്യോഗിക പരിപാടി തടസപ്പെടുത്തിയതിനു അറസ്റ്റ് ചെയ്ത അധ്യാപികയെ വ്യാഴാഴ്ച വൈകിട്ട് ജാമ്യത്തില്‍ വിട്ടയച്ചു. മുഖ്യമന്ത്രിയുടെ ഈ പെരുമാറ്റത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

വീഡിയോ കാണാം