ഗാന്ധിവധത്തിന്റെ പുനരാവിഷ്‌കാരം; രണ്ടു പേര് പിടിയില്‍; 12 പേര്‍ക്കെതിരെ കേസ്
അലിഗഡ്: രക്തസാക്ഷി ദിനത്തില് മഹാത്മാ ഗാന്ധിയുടെ കോലത്തിലേക്ക് നിറയൊഴിച്ച് ഗാന്ധിവധം പുനരാവിഷ്കരിച്ച സംഭവത്തില് രണ്ടു പേര് പിടിയില്. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഗാന്ധിവധത്തിന്റെ പുനരാവിഷ്കരണം നടത്തിയത്. പിന്നീട് ഗാന്ധി കോലം കത്തിക്കുകയും നാഥുറാം ഗോഡ്സെയുടെ പ്രതിമയില് മാല ചാര്ത്തുകയും മധുര വിതരണം നടത്തുകയും ചെയ്തിരുന്നു. ഹിന്ദുമഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന് പാണ്ഡേയാണ് മഹാത്മാ ഗാന്ധിയുടെ കോലത്തിലേക്ക് വെടിവെച്ചത്. കോലത്തില് നിന്ന് പ്രതീകാത്മകമായി രക്തമൊഴുക്കുകയും ചെയ്തിരുന്നു.
അലിഗഡ് ഗാന്ധി പാര്‍ക്കിലുള്ള ഓഫീസില്‍ വെച്ചായിരുന്നു ഹിന്ദു മഹാസഭ മഹാത്മാ ഗാന്ധിയെ അപമാനിച്ചത്. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ശൗര്യ ദിവസ് എന്ന പേരിലാണ് ഹിന്ദുമഹാസഭ ആചരിക്കുന്നത്. മുമ്പ് ഗോഡ്‌സെയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയും മാല ചാര്‍ത്തിയുമൊക്കെ ഹിന്ദുമഹാസഭ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രകോപനം സൃഷ്ടിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഹിന്ദുമഹാസഭയുടെ പ്രവൃത്തിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തു. ഈ പ്രവൃത്തിയെ അപലപിക്കാത്ത സംഘപരിവാറിനെതിരെയും സോഷ്യല്‍ മീഡിയ രോഷം കൊള്ളുന്നു.
വീഡിയോയിലുള്ള മനോജ് സൈനി, അഭിഷേക് എന്നിവരെയാണ് പോലീസ് ഇപ്പോള്‍ പിടികൂടിയിട്ടുള്ളത്. ഗാന്ധിജിയുടെ കോലം കത്തിക്കുന്നയാളാണ് മനോജ്. ജില്ലാ ഭരണകൂടത്തിന്റെ അനുവാദമില്ലാതെയാണ് ഹിന്ദുമഹാസഭ ഈ പരിപാടി സംഘടിപ്പിച്ചതെന്നും പോലീസ് അറിയിച്ചു. അതേസമയം തങ്ങളുടെ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നില്ലെന്ന് ഹിന്ദുമഹാസഭ ദേശീയ വക്താവ് അശോക് പാണ്ഡേ പറഞ്ഞു. രാവണ ദഹനം രാജ്യമൊട്ടാകെ ആചരിക്കുന്നത് ആ രംഗം പുനരാവിഷ്‌കരിച്ചുകൊണ്ടാണ്. അതുതന്നെയാണ് തങ്ങളുടെ ഓഫീസിനുള്ളില്‍ തങ്ങള്‍ ചെയ്തതെന്നാണ് ന്യായീകരണം.
വീഡിയോ കാണാം
ഇന്ന് ജനുവരി 30 ..ഗാന്ധിജിയെ ഒരു RSS കാരനായ ഗോഡ്സെ വെടിവെച്ച് കൊന്ന ദിവസം..RSS ഉം ഈ ദിവസം ആചാരിക്കുന്നു.. അതിങ്ങനെയാണ്.. അവിശ്വസനീയം.. "മഹാത്മാ ഗോഡ്സെ" എന്ന് ആര്‍ത്തുവിളിച്ചുകൊണ്ട് സംഘപരിവാർ അനുയായികളും നേതാക്കളും ഗാന്ധിജിയെ പ്രതീകാത്മകമായി വെടി വെക്കുന്നതും താഴെ ചോര പടരുന്നതും കണ്ടു നോക്കുക.. RSS ന്റെ യഥാർത്ഥ മുഖം ഇനിയും മനസ്സിലാക്കാത്തവര്‍ ഇത് കാണണം.. ഭീകരം ഈ നടപടി.. RSS നെ ഉള്ളില്‍ പുകഴ്ത്തുന്ന , സ്നേഹിക്കുന്ന കോണ്‍ഗ്രസുകാരും ഇത് കാണണം..ഇവർ ക്കെതിരെ കര്‍ശന നടപടികൾ സ്വീകരിക്കാൻ കോണ്‍ഗ്രസുകാര്‍ പ്രക്ഷോഭം നടത്തണം.. ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ വാദികളും കൂടുതൽ ജാഗ്രത പുലര്‍ത്തണം..കാരണം ഈ ചെയ്യുന്നവര്‍ വെറും സാധാരണ ക്കാരോ നിരക്ഷരരോ അല്ല.. കാഴ്ചയിൽ തന്നെ സമ്പന്നരോ മധ്യവര്‍ഗമോ വിദ്യാഭ്യാസമുള്ളവരോ ആണെന്ന് കാണാം..ഗംഗാധരന്‍ പറമ്പത്ത് എന്ന എന്റെ RSS സുഹൃത്തിന് എന്തു ന്യായം പറയാനുംണ്ടെന്ന് അറിയാൻ ആഗ്രഹമുണ്ട്
Posted by Vk Joseph on Wednesday, January 30, 2019