”അരുണ്‍ ജെയ്റ്റ്‌ലി നുണ പറയുന്നു”; വിജയ് മല്യ ജെയ്റ്റ്‌ലിയെ സന്ദര്‍ശിച്ചതിന് കോണ്‍ഗ്രസ് എംപി സാക്ഷിയെന്ന് രാഹുല്‍ ഗാന്ധി

രാജ്യം വിടുന്നതിനു മുമ്പ് വിജയ് മല്യ തന്നെ കണ്ടിട്ടില്ലെന്ന ധനമന്ത്രി അരുണ് ജെയ്റ്റ്ലിയുടെ അവകാശവാദം നുണയെന്ന് രാഹുല് ഗാന്ധി. മല്യയുടെയും ജെയ്റ്റ്ലിയുടെയും കൂടിക്കാഴ്ചയ്ക്ക് കോണ്ഗ്രസ് എംപി സാക്ഷിയാണെന്ന് രാഹുല് പറഞ്ഞു. കോണ്ഗ്രസ് എംപിയായ പി.എല് പൂനിയ ഈ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയാണെന്നാണ് രാഹുല് പറഞ്ഞത്. 2016ല് ലണ്ടനിലേക്ക് കടക്കുന്നതിനു മുമ്പ് ധനമന്ത്രി അരുണ് ജെയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന് ഇന്നലെയാണ് മല്യ പറഞ്ഞത്. ഈ ആരോപണം ജെയ്റ്റ്ലി നിഷേധിച്ചിരുന്നു.
 | 

”അരുണ്‍ ജെയ്റ്റ്‌ലി നുണ പറയുന്നു”; വിജയ് മല്യ ജെയ്റ്റ്‌ലിയെ സന്ദര്‍ശിച്ചതിന് കോണ്‍ഗ്രസ് എംപി സാക്ഷിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യം വിടുന്നതിനു മുമ്പ് വിജയ് മല്യ തന്നെ കണ്ടിട്ടില്ലെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അവകാശവാദം നുണയെന്ന് രാഹുല്‍ ഗാന്ധി. മല്യയുടെയും ജെയ്റ്റ്‌ലിയുടെയും കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് എംപി സാക്ഷിയാണെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് എംപിയായ പി.എല്‍ പൂനിയ ഈ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയാണെന്നാണ് രാഹുല്‍ പറഞ്ഞത്. 2016ല്‍ ലണ്ടനിലേക്ക് കടക്കുന്നതിനു മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന് ഇന്നലെയാണ് മല്യ പറഞ്ഞത്. ഈ ആരോപണം ജെയ്റ്റ്‌ലി നിഷേധിച്ചിരുന്നു.

15-20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുവെന്നാണ് ആരോപണം. ഒരു കുറ്റവാളിയുമായി ഇത്രയും നേരം കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് ജെയ്റ്റ്‌ലി രാജ്യത്തോട് വിശദീകരിക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പൂനിയയും പങ്കെടുത്തിരുന്നു. മല്യ ധനകാര്യമന്ത്രിയുമായി കൂടിക്കാഴ്ചക്കെത്തിയത് താന്‍ കണ്ടിരുന്നുവെന്ന് പൂനിയ പറഞ്ഞു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇവര്‍ തമ്മില്‍ സംസാരിക്കുന്നതാണ് കണ്ടത്. മല്യ രാജ്യം വിടുന്നതിനു രണ്ടു ദിവസം മുമ്പായിരുന്നു കൂടിക്കാഴ്ച.

മല്യ ബാങ്കുകളെ കബളിപ്പിച്ച 9000 കോടി രൂപ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് മല്യ രാജ്യം വിട്ടത്. മല്യക്കെതിരായുണ്ടായിരുന്ന ലുക്ക് ഔട്ട് നോട്ടീസില്‍ തിരുത്തല്‍ വരുത്തിയിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു. ധനകാര്യ മന്ത്രാലയത്തിലെ പ്രമുഖനാണ് ഇതിന് മല്യയെ സഹായിച്ചതെന്നും സ്വാമി ആരോപിച്ചിരുന്നു.