ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

ജിഎസ്ടി നിരക്കുകള് കുറയ്ക്കാനാകുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ് ജെയ്റ്റ്ലി. നികുതിവരുമാനം സ്വാഭാവികമായാല് നിരക്കുകള് കുറയ്ക്കാം. അതിനു ശേഷം കൂടുതല് പദ്ധതികള് പ്രഖ്യാപിക്കാന് കഴിയുമെന്നും ജെയ്റ്റ്ലി പറഞ്ഞു. ഇപ്പോഴുള്ള രീതികള് മെച്ചപ്പെടുത്തി ചെറുകിട നികുതിദായകരുടെ ഭാരം ലഘൂകരിക്കാനാണ് ശ്രമിക്കുന്നത്.
 | 

ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കാനാകുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നികുതിവരുമാനം സ്വാഭാവികമായാല്‍ നിരക്കുകള്‍ കുറയ്ക്കാം. അതിനു ശേഷം കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കഴിയുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഇപ്പോഴുള്ള രീതികള്‍ മെച്ചപ്പെടുത്തി ചെറുകിട നികുതിദായകരുടെ ഭാരം ലഘൂകരിക്കാനാണ് ശ്രമിക്കുന്നത്.

കുറഞ്ഞ സ്ലാബുകള്‍ കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളാണ് ഉദ്ദേശിക്കുന്നത്. ജിഎസ്ടി കാര്യക്ഷമമാക്കാന്‍ ഓരോ ദിവസവും ശ്രമിക്കുകയാണെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.