അരുണാചലില്‍ മുഖംമൂടി സംഘം വോട്ടിംഗ് മെഷീനുകള്‍ തട്ടിയെടുത്തു

മുഖംമൂടി ധാരികള് ഉദ്യോഗസ്ഥരെ ആക്രമിച്ച് വോട്ടിംഗ് യന്ത്രങ്ങള് തട്ടിയെടുത്തു. അരുണാചല് പ്രദേശിലെ കുരുംഗ് കുമെ ജില്ലയിലാണ് സംഭവം.
 | 
അരുണാചലില്‍ മുഖംമൂടി സംഘം വോട്ടിംഗ് മെഷീനുകള്‍ തട്ടിയെടുത്തു

നാംപെ: മുഖംമൂടി ധാരികള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് വോട്ടിംഗ് യന്ത്രങ്ങള്‍ തട്ടിയെടുത്തു. അരുണാചല്‍ പ്രദേശിലെ കുരുംഗ് കുമെ ജില്ലയിലാണ് സംഭവം. റീപോളിംഗ് നടന്ന പോളിംഗ് സ്‌റ്റേഷനിലേക്ക് പോയ ഉദ്യോഗസ്ഥരെ ആക്രമിച്ചാണ് വോട്ടിംഗ് മെഷീന്‍ തട്ടിയെടുത്തത്. മുഖംമൂടി ധരിച്ച 500 ഓളം പേര്‍ വരുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കാന്‍ നിയോഗിക്കപ്പെട്ട സിആര്‍പിഎഫ്, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ ജവാന്‍മാരും ആക്രമണത്തിന് ഇരയായി. ബിജെപിയുടെ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എകെ 47 തോക്കുകളുമായാണ് സംഘമെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ആക്രമണം നടന്നതെന്ന് നാംപെ സെക്ടര്‍ മജിസ്‌ട്രേറ്റ് റിഡോ തരക്ക് പറഞ്ഞു. ഇതിനു ശേഷം മറ്റൊരു വഴിയിലൂടെയാണ് പോളിംഗിനായി മെഷീനുകള്‍ പോളിംഗ് സ്‌റ്റേഷനില്‍ എത്തിച്ചത്.