ഇന്ദിര വധിക്കപ്പെട്ടതുപോലെ സുരക്ഷാ ജീവനക്കാരനാല്‍ താനും കൊല്ലപ്പെടാനിടയുണ്ടെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതു പോലെ താനും സുരക്ഷാ ജീവനക്കാരനാല് വധിക്കപ്പെടാന് സാധ്യതയുണ്ടെന്ന് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തന്റെ ജീവനെടുക്കാന്‍ ബിജെപി പിന്നാലെയുണ്ടെന്നും ഒരിക്കല്‍ അവര്‍ തന്നെ വധിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.
തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ബിജെപിക്കാണ് വോട്ട് ചെയ്തതെന്നും പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കെജ്രിവാള്‍ പറഞ്ഞു. കെജ്രിവാളിനു നേരെ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. ഈ മാസം ആദ്യവും കെജ്രിവാളിനു നേരെ ആക്രമണം ഉണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് റോഡ് ഷോയ്ക്കിടെയായിരുന്നു കേജ്രിവാളിന് നേരെ ആക്രമണം ഉണ്ടായത്. സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്ന സുരേഷ് എന്നയാളാണ് കേജ്രിവാളിനെ ആക്രമിച്ചത്. തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന കെജ്രിവാളിന്റെ മുഖത്ത് അക്രമി അടിക്കുകയായിരുന്നു.