ആര്യന്‍ ഖാന് ജാമ്യമില്ല; കേസില്‍ വാദം ബുധനാഴ്ചയിലേക്ക് മാറ്റി

 | 
aaryan khan
ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വാദം ബുധനാഴ്ചയിലേക്ക് മാറ്റി

മുംബൈ: ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വാദം ബുധനാഴ്ചയിലേക്ക് മാറ്റി. കേസിലെ മറ്റ് നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചിരുന്നു. പ്രതികളുടെ ഹര്‍ജിയില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മറുപടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. മറുപടി ബുധനാഴ്ച സമര്‍പ്പിക്കണം. ആര്യനില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും അതിനാല്‍ എന്‍സിബി കസ്റ്റഡിയില്‍ ഇനി വിടേണ്ടതില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞിട്ടുണ്ടെന്നും ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ പ്രത്യേക കോടതിയില്‍ വാദിച്ചു.

ആര്യനെതിരെ തെളിവില്ല. കേസില്‍ കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവര്‍ക്കൊന്നും ആര്യനുമായി ബന്ധമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. അതേസമയം കേസില്‍ അന്വേഷണം തുടരുകയാണെന്നും ആര്യന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എന്‍സിബി അറിയിച്ചു. ഇതത്തുടര്‍ന്നാണ് വാദം ബുധനാഴ്ചയിലേക്ക് മാറ്റിയത്.