കടുത്ത വെയിലില്‍ കാര്‍ ചൂടാവാതിരിക്കാന്‍ ചാണകം! അഹമ്മദാബാദില്‍ നിന്നുള്ള ഫോട്ടോ വൈറല്‍

ചാണകത്തിന് പുതിയ ഉപയോഗം കണ്ടെത്തിയിരിക്കുകയാണ് ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു കാറുടമ. കൊടും വെയിലില് കാര് ചൂടാകാതിരിക്കാന് ചാണകം ബെസ്റ്റാണത്രേ!
 | 
കടുത്ത വെയിലില്‍ കാര്‍ ചൂടാവാതിരിക്കാന്‍ ചാണകം! അഹമ്മദാബാദില്‍ നിന്നുള്ള ഫോട്ടോ വൈറല്‍

അഹമ്മദാബാദ്: പശുവിന്റെ ‘അദ്ഭുത’ ശക്തികളെക്കുറിച്ചുള്ള സംഘപരിവാര്‍ പ്രചാരണങ്ങള്‍ നാം ഏറെ കണ്ടിട്ടുണ്ട്. ഒടുവില്‍ സ്തനാര്‍ബുദം മാറിയത് ഗോമൂത്രം കുടിച്ചിട്ടാണെന്ന വന്‍ നുണയുമായി ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിങ് താക്കൂര്‍ രംഗത്തെത്തിയതാണ് വാര്‍ത്തയായത്. അന്ധവിശ്വാസം വളര്‍ന്ന് പാമ്പുകടിയേറ്റ സ്ത്രീയെ ചാണകത്തില്‍ പൊതിഞ്ഞ് ചികിത്സിച്ചതും അവര്‍ ദാരുണമായി മരിച്ചതും നാം കണ്ടു. ഇപ്പോള്‍ ചാണകത്തിന് പുതിയ ഉപയോഗം കണ്ടെത്തിയിരിക്കുകയാണ് ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു കാറുടമ. കൊടും വെയിലില്‍ കാര്‍ ചൂടാകാതിരിക്കാന്‍ ചാണകം ബെസ്റ്റാണത്രേ!

സേജല്‍ ഷാ എന്ന സ്ത്രീയാണ് തന്റെ കാറിനെ ചൂടില്‍ നിന്ന് രക്ഷിക്കാന്‍ ചാണകപ്രയോഗം നടത്തിയത്. രൂപേഷ് ഗൗരംഗ ദാസ് എന്നയാള്‍ ഫെയിസ്ബുക്കില്‍ ഇതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. പൂര്‍ണ്ണമായും ചാണകം പൂശിയ കാറിന്റെ രണ്ടു ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. കമന്റ് ബോക്‌സിലെത്തിയ ചിലര്‍ ചാണകത്തിന്റെ ദുര്‍ഗന്ധം അനുഭവിച്ചു കൊണ്ട് കാറിലുള്ളവര്‍ എങ്ങനെയായിരിക്കും യാത്ര ചെയ്യുകയെന്ന സംശയം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ചിലരാകട്ടെ എത്ര പാളി ചാണകം പൂശിയാലാണ് കാര്‍ ചൂടാകാതെ സംരക്ഷിക്കാനാകുകയെന്നും ചോദിക്കുന്നു.

പോസ്റ്റ് കാണാം

https://www.facebook.com/bhandirvan.bace/posts/2251389751621281