ആശുപത്രിയില്‍ സൗകര്യങ്ങളൊരുക്കാന്‍ സാധിച്ചില്ല; രോഗികളോട് മുട്ടുകുത്തി മാപ്പു പറഞ്ഞ് എംഎല്‍എ; വീഡിയോ

ആശുപത്രിയില് ആവശ്യമായ സൗകര്യങ്ങളൊരുക്കാന് കഴിയാത്തതില് രോഗികളോട് മുട്ടുകുത്തി, കൈകൂപ്പി മാപ്പു പറഞ്ഞ് എംഎല്എ. അസമിലെ മരിയാനി മണ്ഡലത്തിലെ കോണ്ഗ്രസ് എംഎല്എയായ രൂപ്ജ്യോതി കുര്മിയാണ് മാപ്പുപറഞ്ഞത്. നകചാരിയിലെ മഹാത്മാ ഗാന്ധി മോഡല് ആശുപത്രിയിലെ രോഗികളോടായിരുന്നു എംഎല്എയുടെ മാപ്പപേക്ഷ.
 | 

ആശുപത്രിയില്‍ സൗകര്യങ്ങളൊരുക്കാന്‍ സാധിച്ചില്ല; രോഗികളോട് മുട്ടുകുത്തി മാപ്പു പറഞ്ഞ് എംഎല്‍എ; വീഡിയോ

ഗുവാഹട്ടി: ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ കഴിയാത്തതില്‍ രോഗികളോട് മുട്ടുകുത്തി, കൈകൂപ്പി മാപ്പു പറഞ്ഞ് എംഎല്‍എ. അസമിലെ മരിയാനി മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായ രൂപ്ജ്യോതി കുര്‍മിയാണ് മാപ്പുപറഞ്ഞത്. നകചാരിയിലെ മഹാത്മാ ഗാന്ധി മോഡല്‍ ആശുപത്രിയിലെ രോഗികളോടായിരുന്നു എംഎല്‍എയുടെ മാപ്പപേക്ഷ.

ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയുടെ പ്രസിഡന്റ് കൂടിയാണ് രൂപ്ജ്യോതി. അപ്പര്‍ അസമിലെ ജോര്‍ഹട്ട് ജില്ലയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഗോത്രവര്‍ഗ്ഗക്കാരായ പ്രദേശവാസികള്‍ക്ക് ആശുപത്രിയുടെ സേവനങ്ങള്‍ മതിയായ വിധത്തില്‍ ലഭിക്കുന്നില്ലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നായിരുന്നു രൂപ്ജ്യോതി മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.

എട്ട് ഡോക്ടര്‍മാരെ ആശുപത്രിയില്‍ നിയമിച്ചിരുന്നെങ്കിലും എംഎല്‍എയുടെ സന്ദര്‍ശന സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ താന്‍ ആശുപത്രി സന്ദര്‍ശിച്ച സമയത്ത് ഇവര്‍ ആരും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നും രൂപ്ജ്യോതി പറഞ്ഞു. ഡോക്ടര്‍മാര്‍ എത്താത്തതിനെക്കുറിച്ച് ആരോഗ്യ മന്ത്രിക്ക് വിവരം നല്‍കി. ഹാജരാകാത്ത ദിവസത്തെ ശമ്പളം നല്‍കില്ലെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു.

എങ്കിലും അവസ്ഥയ്ക്ക് മാറ്റമില്ലെന്നും രൂപ്‌ജ്യോതി പറഞ്ഞു. ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. രൂപ്‌ജ്യോതി രാഷ്ട്രീയ ലാഭത്തിനു വേണ്ടി നടത്തുന്ന നാടകമാണ് ഇതെന്നായിരുന്നു ബിജെപി എംഎല്‍എ കിഷോര്‍ നാഥ് പറഞ്ഞത്.