ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ പാക് അനുകൂലികളുടെ പ്രതിഷേധം അക്രമാസക്തം; ജനല്‍ചില്ലുകള്‍ തകര്‍ത്തു

പാക് അനുകൂലികള് ലണ്ടനിലെ ഇന്ത്യന് ഹൈക്കമ്മീഷന് നേരെ നടത്തിയ പ്രതിഷേധം അക്രമാസക്തം.
 | 
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ പാക് അനുകൂലികളുടെ പ്രതിഷേധം അക്രമാസക്തം; ജനല്‍ചില്ലുകള്‍ തകര്‍ത്തു

ലണ്ടന്‍: പാക് അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ നടത്തിയ പ്രതിഷേധം അക്രമാസക്തം. ഹൈക്കമ്മീഷന്‍ കെട്ടിടത്തിന് നേരെ കല്ലേറ് നടന്നുവെന്നാണ് വിവരം. പ്രകടനം നടത്തിയവര്‍ ചെരുപ്പും മുട്ടയും കെട്ടിടത്തിന് നേരെ വലിച്ചെറിഞ്ഞു. ആക്രമണത്തില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ് 15നും ഇതേവിധത്തില്‍ ഹൈക്കമ്മീഷന് നേരെ ആക്രമണം നടന്നിരുന്നു.

ഈ ആക്രമണത്തിന് പിന്നാലെ ഇന്ത്യ ബ്രിട്ടനെ ആശങ്കയറിയിക്കുകയും ഇന്ത്യന്‍ ഹൈക്കമ്മീഷന് എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണം ആവര്‍ത്തിച്ചിരിക്കുകയാണ്. കനത്ത നാശനഷ്ടമാണ് ആക്രമണത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പെരുമാറ്റമാണ് ഇതെന്നും സംഭവത്തെ അപലപിക്കുന്നതായും ലണ്ടന്‍ മേയറും പാക് വംശജനുമായ സാദിഖ് ഖാന്‍ ട്വീറ്റ് ചെയ്തു. കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാദിഖ് ഖാന്‍ വ്യക്തമാക്കി.