കമാന്‍ഡര്‍ അഭിലാഷ് ടോമി സുരക്ഷിതന്‍; ഇന്ത്യന്‍ നേവി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

പായ് വഞ്ചിയില് ഗോള്ഡന് ഗ്ലോബ് പ്രയാണം നടത്തുന്നതിനിടെ അപകടത്തില്പ്പെട്ട കമാന്ഡര് അഭിലാഷ് ടോമി സുരക്ഷിതാനെന്ന് റിപ്പോര്ട്ട്. അഭിലാഷിന്റെ ട്വിറ്റര് ഹാന്ഡില് വഴി പുറത്തുവിട്ട സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അദ്ദേഹത്തിന് സാരമായ പരിക്കുകളുണ്ടെന്നാണ് സൂചന. ഇന്ത്യന് നാവിക സേന അഭിലാഷിനെ രക്ഷിക്കാനുള്ള ശ്രമങ്ങള് ആരംഭിച്ചിട്ടുണ്ട്. വഞ്ചിയിലെ ലോക്കേഷന് ട്രാക്കര് പ്രവര്ത്തിക്കുന്നുണ്ട്. സാറ്റ്ലൈറ്റ് ഫോണ് വഴി അദ്ദേഹം ഗോള്ഡന് ഗ്ലോബ് അധികൃതരുമായി കാര്യങ്ങള് സംവദിക്കുന്നുണ്ട്.
 | 

കമാന്‍ഡര്‍ അഭിലാഷ് ടോമി സുരക്ഷിതന്‍; ഇന്ത്യന്‍ നേവി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

ന്യൂഡല്‍ഹി: പായ് വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ട കമാന്‍ഡര്‍ അഭിലാഷ് ടോമി സുരക്ഷിതാനെന്ന് റിപ്പോര്‍ട്ട്. അഭിലാഷിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പുറത്തുവിട്ട സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അദ്ദേഹത്തിന് സാരമായ പരിക്കുകളുണ്ടെന്നാണ് സൂചന. ഇന്ത്യന്‍ നാവിക സേന അഭിലാഷിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വഞ്ചിയിലെ ലോക്കേഷന്‍ ട്രാക്കര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാറ്റ്‌ലൈറ്റ് ഫോണ്‍ വഴി അദ്ദേഹം ഗോള്‍ഡന്‍ ഗ്ലോബ് അധികൃതരുമായി കാര്യങ്ങള്‍ സംവദിക്കുന്നുണ്ട്.

ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് സത്പുരയാണ് മലയാളി നാവികനെ രക്ഷിക്കാനായി പുറപ്പെട്ടിരിക്കുന്നത്. എത്രയും വേഗം അഭിലാഷ് കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് എത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ്വഞ്ചി അപകടത്തില്‍ പെട്ടത്. പായ്വഞ്ചിയുടെ കഴ തകര്‍ന്ന് അഭിലാഷിന്റെ മുതുകിന് പരിക്കേറ്റതായിട്ടാണ് സൂചന. പരിക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

50 വര്‍ഷം മുന്‍പത്തെ കടല്‍ പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം നടക്കുന്നത്. നിലവില്‍ അഞ്ചാം സ്ഥാനത്താണ് അഭിലാഷ് ടോമി. എന്നാല്‍ പരിക്കേറ്റതോടെ പര്യടനത്തില്‍ നിന്ന് പിന്മാറേണ്ടിവരും. നേരത്തെ 18 പാഴ് വഞ്ചികളുണ്ടായിരുന്ന മത്സരത്തില്‍ നിന്ന് 5 പേര്‍ പിന്മാറിയിരുന്നു.