പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച വിവരം മറച്ചുവെച്ചു; ഓസ്‌ട്രേലിയയില്‍ ആര്‍ച്ച് ബിഷപ്പിന് തടവ്

അള്ത്താര ബാലന്മാരായ പ്രായപൂര്ത്തിയാകാത്ത കുട്ടികളെ വികാരി പീഡിപ്പിച്ച വിവരം മറച്ചുവെച്ച ആര്ച്ച് ബിഷപ്പിന് തടവുശിക്ഷ. ഓസ്ട്രേലിയയിലെ അഡലൈഡ് ആര്ച്ച് ബിഷപ്പ് ഫിലിപ്പ വില്സണ് (67) ആണ് ശിക്ഷിക്കപ്പെട്ടത്. ഒരു വര്ഷത്തെ തടവാണ് ന്യൂകാസില് കോടതി ആര്ച്ച് ബിഷപ്പിന് വിധിച്ചിരിക്കുന്നത്. ആറുമാസം തടവില് കഴിഞ്ഞതിനു ശേഷം മാത്രമേ പരോള് നല്കാവൂ എന്നും കോടതി നിര്ദേശിച്ചു.
 | 

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച വിവരം മറച്ചുവെച്ചു; ഓസ്‌ട്രേലിയയില്‍ ആര്‍ച്ച് ബിഷപ്പിന് തടവ്

അഡലൈഡ്: അള്‍ത്താര ബാലന്‍മാരായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വികാരി പീഡിപ്പിച്ച വിവരം മറച്ചുവെച്ച ആര്‍ച്ച് ബിഷപ്പിന് തടവുശിക്ഷ. ഓസ്‌ട്രേലിയയിലെ അഡലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ വില്‍സണ്‍ (67) ആണ് ശിക്ഷിക്കപ്പെട്ടത്. ഒരു വര്‍ഷത്തെ തടവാണ് ന്യൂകാസില്‍ കോടതി ആര്‍ച്ച് ബിഷപ്പിന് വിധിച്ചിരിക്കുന്നത്. ആറുമാസം തടവില്‍ കഴിഞ്ഞതിനു ശേഷം മാത്രമേ പരോള്‍ നല്‍കാവൂ എന്നും കോടതി നിര്‍ദേശിച്ചു.

1970ല്‍ നടന്ന കുറ്റം മറച്ചു വെച്ചതിനാണ് ഇപ്പോള്‍ ശിക്ഷ നല്‍കിയിരിക്കുന്നത്. ഹണ്ടര്‍വാലിയില്‍ പള്ളി വികാരിയായിരുന്ന ജെയിംസ് ഫ്‌ളെച്ചറാണ് അള്‍ത്താര ബാലന്‍മാരെ പീഡിപ്പിച്ചത്. ഈ സംഭവം അറിഞ്ഞിട്ടും പോലീസില്‍ അറിയിച്ചില്ല എന്നതാണ് ആര്‍ച്ച് ബിഷപ്പിനെതിരെയുള്ള കുറ്റം. കുട്ടികളെ പീഡിപ്പിച്ച ജെയിംസ് ഫ്‌ളെച്ചര്‍ 2004ല്‍ അറസ്റ്റിലായിരുന്നു. തടവു ശിക്ഷ അനുഭവിക്കുന്നതിനിടെ ഇയാള്‍ 2006ല്‍ പക്ഷാഘാതം ബാധിച്ച് മരിച്ചു.

ഓഗസ്റ്റ് 14ന് കേസ് വീണ്ടും പരിഗണിക്കു. ജയില്‍ ശിക്ഷ വീട്ടുതടങ്കലാക്കി മാറ്റാന്‍ ആര്‍ച്ച് ബിഷപ്പിന് വേണമെങ്കില്‍ അപേക്ഷിക്കാം. രണ്ടു വര്‍ഷമായി ശിക്ഷാ കാലാവധി ഉയരുമെന്ന് മാത്രം. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചിട്ടും സീറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപം കേരളത്തില്‍ നിലനില്‍ക്കെയാണ് ഈ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.