അയോധ്യയില്‍ 1992 ആവര്‍ത്തിക്കും; രാമക്ഷേത്ര വിഷയത്തില്‍ ഭീഷണിയുമായി ആര്‍.എസ്.എസ്

അയോധ്യയിലെ രാമക്ഷേത്ര വിഷയത്തില് ഭീഷണിയുമായി ആര്.എസ്.എസ്. രാമക്ഷേത്രം നിര്മ്മിക്കുന്നതിന് അനന്തമായി കാത്തിരിക്കാനാകില്ലെന്ന് ആര്എസ്എസ്, കേന്ദ്രസര്ക്കാരിന് മുന്നറിയിപ്പ് നല്കി. വേണ്ടി വന്നാല് 1992 ആവര്ത്തിക്കാന് മടിയില്ലെന്നും ആര്.എസ്.എസ് ദേശീയ ജനറല് സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി ഭീഷണി മുഴക്കി. 1992 ഡിസംബറിലായിരുന്നു ബാബറി മസ്ജിദ് അക്രമകാരികളായ കര്സേവകര് തകര്ത്തത്.
 | 

അയോധ്യയില്‍ 1992 ആവര്‍ത്തിക്കും; രാമക്ഷേത്ര വിഷയത്തില്‍ ഭീഷണിയുമായി ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര വിഷയത്തില്‍ ഭീഷണിയുമായി ആര്‍.എസ്.എസ്. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് അനന്തമായി കാത്തിരിക്കാനാകില്ലെന്ന് ആര്‍എസ്എസ്, കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. വേണ്ടി വന്നാല്‍ 1992 ആവര്‍ത്തിക്കാന്‍ മടിയില്ലെന്നും ആര്‍.എസ്.എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി ഭീഷണി മുഴക്കി. 1992 ഡിസംബറിലായിരുന്നു ബാബറി മസ്ജിദ് അക്രമകാരികളായ കര്‍സേവകര്‍ തകര്‍ത്തത്.

രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി ആര്‍.എസ്.എസ് രംഗത്ത് വന്നിരുന്നു. എന്നാല്‍ വിവിധ നിയമപ്രശ്‌നങ്ങളും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് പിന്തുണ ലഭിച്ചില്ലെങ്കില്‍ പല സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിടുമെന്ന് തീര്‍ച്ചയാണ്. ഇത് മുന്നില്‍ കണ്ട് സമവായ ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങളിലാണ് ബി.ജെ.പി.

ദീപാവലിക്ക് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നുണ്ട്. വിഷയത്തില്‍ അനൂകൂല വിധി ഉണ്ടാകുമെന്നാണ് വിശ്വാസം. കോടതിയില്‍ നിന്ന് ഉടനടി വിധി പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് കോടതി വിധിക്കായി അനന്തമായി കാത്തിരിക്കാനാകില്ലെന്നും സുരേഷ് ഭയ്യാജി ജോഷി വ്യക്തമാക്കി. നേരത്തെ വിഷയത്തില്‍ ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത് ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.