ആംബുലന്‍സിന്റെ ഡോര്‍ തുറന്നില്ല; ചില്ല് പൊട്ടിക്കാനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു; രോഗിയായ പിഞ്ചു കുഞ്ഞ് മരിച്ചു

ആംബുലന്സിന്റെ ഡോര് തുറക്കാനാവാത്തതിനാല് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ചണ്ഡീഗഡിലാണ് സംഭവം. അടിയന്തരമായ ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടിയാണ് കുഞ്ഞിനെ റായ്പൂരിലെ ഡോ. ഭീം റാവു ആശുപത്രിയിലെത്തിച്ചത്. മുന്പ് കുഞ്ഞ് ചികിത്സ തേടിയിരുന്ന എയിംസിലെ അധികൃതരുടെ നിര്ദേശപ്രകാരമാണ് കുഞ്ഞുമായി മാതാപിതാക്കള് ഡോ. ഭീം റാവു ആശുപത്രിയിലെത്തിയത്.
 | 

ആംബുലന്‍സിന്റെ ഡോര്‍ തുറന്നില്ല; ചില്ല് പൊട്ടിക്കാനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു; രോഗിയായ പിഞ്ചു കുഞ്ഞ് മരിച്ചു

റായ്പൂര്‍: ആംബുലന്‍സിന്റെ ഡോര്‍ തുറക്കാനാവാത്തതിനാല്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ചണ്ഡീഗഡിലാണ് സംഭവം. അടിയന്തരമായ ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടിയാണ് കുഞ്ഞിനെ റായ്പൂരിലെ ഡോ. ഭീം റാവു ആശുപത്രിയിലെത്തിച്ചത്. മുന്‍പ് കുഞ്ഞ് ചികിത്സ തേടിയിരുന്ന എയിംസിലെ അധികൃതരുടെ നിര്‍ദേശപ്രകാരമാണ് കുഞ്ഞുമായി മാതാപിതാക്കള്‍ ഡോ. ഭീം റാവു ആശുപത്രിയിലെത്തിയത്.

ആശുപത്രിയില്‍ കുട്ടിയെ എത്തിച്ച ആംബലുന്‍സിന്റെ ഡോറ് തുറക്കാതിരുന്നതോടെ കുഞ്ഞിനെ പുറത്തിറക്കാന്‍ സാധിക്കാതെ വന്നു. തുടര്‍ന്ന് വാഹനത്തിന്റെ ചില്ല് തകര്‍ത്ത് കുഞ്ഞിനെ വെളിയിലിറക്കാനുള്ള ശ്രമം ആശുപത്രി അധികൃതര്‍ തടഞ്ഞതോടെ ഏറെ നേരം കുഞ്ഞിന് ആംബുലന്‍സില്‍ കഴിയേണ്ടി വന്നു. ഏറെ നേരത്തെ ശ്രമങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞിനെ വാഹനത്തിന് വെളിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും വൈകിപ്പോയിരുന്നു.

കുഞ്ഞിന്റെ മരണത്തിന് കാരണം കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാതിരുന്നതാണെന്ന് പിതാവ് ആരോപിച്ചു. ചില്ല് തകര്‍ക്കാന്‍ അധികൃതര്‍ സമ്മതിച്ചിരുന്നെങ്കില്‍ കുഞ്ഞിനെ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡോര്‍ തുറക്കാന്‍ നേരത്തെ കഴിഞ്ഞിരുന്നെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പ്രതികരിച്ചു.