സുബോധ് കുമാറിന്റെ കൊലപാതകം; ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്‍ പിടിയില്‍

ദാദ്രി കൊലക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് സുബോധ് കുമാര് സിങ്ങിനെ കൊലപ്പെടുത്തിയ സംഭവത്തില് അഞ്ചു പേര് പിടിയില്. ഇവരില് ഒരാള് ബജ്രംഗ്ദള് പ്രവര്ത്തകനാണ്. കലാപത്തിനിടെ സുബോധിനെ ഇവര് പിന്തുടര്ന്ന് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഗോഹത്യയെക്കുറിച്ച് നേരത്തേ പരാതി നല്കിയിട്ടുള്ള ആളാണ് പിടിയിലായത്.
 | 
സുബോധ് കുമാറിന്റെ കൊലപാതകം; ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്‍ പിടിയില്‍

ബുലന്ദ്ശഹര്‍: ദാദ്രി കൊലക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചു പേര്‍ പിടിയില്‍. ഇവരില്‍ ഒരാള്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകനാണ്. കലാപത്തിനിടെ സുബോധിനെ ഇവര്‍ പിന്തുടര്‍ന്ന് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഗോഹത്യയെക്കുറിച്ച് നേരത്തേ പരാതി നല്‍കിയിട്ടുള്ള ആളാണ് പിടിയിലായത്.

മഹവ് ഗ്രാമത്തില്‍ പശുക്കളുടെ ജഡവുമായി വഴി തടഞ്ഞ ഗ്രാമവാസികളെ പിരിച്ചു വിടാന്‍ ശ്രമിക്കുന്നതിനിടെ ആള്‍ക്കൂട്ടം പോലീസിനെ ആക്രമിക്കുകയായിരുന്നു. പോലീസിനു നേരെ കല്ലേറുണ്ടായി. സുബോധ് കുമാറിന് കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു. പോലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം സുബോധിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

കലാപത്തില്‍ പോലീസ് ഔട്ട്‌പോസ്റ്റിന് തീയിടുകയും കാറുകള്‍ കത്തിക്കുകയും ചെയ്തു. വെടിയേറ്റ് ജീപ്പില്‍ നിന്ന് വീണുകിടക്കുന്ന സുബോധിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഫോണും സര്‍വീസ് റിവോള്‍വറും അക്രമികള്‍ തട്ടിയെടുത്തു. താന്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് ഡ്രൈവര്‍ പറഞ്ഞു. കലാപം ആസൂത്രിതമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.