വായ്പ നല്‍കണമെങ്കില്‍ വഴങ്ങിത്തരണമെന്ന് സ്ത്രീയോട് ആവശ്യപ്പെട്ട ബാങ്ക് മാനേജര്‍ക്കെതിരെ കേസ്

വായ്പ നല്കണമെങ്കില് തനിക്ക് വഴങ്ങിത്തരണമെന്ന് സ്ത്രീയോട് ആവശ്യപ്പെട്ട ബാങ്ക് മാനേജര്ക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ബുല്ധാ ജി്ല്ലയിലാണ് സംഭവം. കാര്ഷിക വായ്പയ്ക്കായി സമീപിച്ച സ്ത്രീയോടാണ് രാജേഷ് ഹിവസെ എന്ന ബാങ്ക് മാനേജര് അപമര്യാദയായി പെരുമാറിയത്. സെന്ട്രല് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് മാനേജരാണ് ഇയാള്.
 | 

വായ്പ നല്‍കണമെങ്കില്‍ വഴങ്ങിത്തരണമെന്ന് സ്ത്രീയോട് ആവശ്യപ്പെട്ട ബാങ്ക് മാനേജര്‍ക്കെതിരെ കേസ്

മുംബൈ: വായ്പ നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങിത്തരണമെന്ന് സ്ത്രീയോട് ആവശ്യപ്പെട്ട ബാങ്ക് മാനേജര്‍ക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ബുല്‍ധാ ജി്ല്ലയിലാണ് സംഭവം. കാര്‍ഷിക വായ്പയ്ക്കായി സമീപിച്ച സ്ത്രീയോടാണ് രാജേഷ് ഹിവസെ എന്ന ബാങ്ക് മാനേജര്‍ അപമര്യാദയായി പെരുമാറിയത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് മാനേജരാണ് ഇയാള്‍.

സ്ത്രീയും ഭര്‍ത്താവും വെള്ളിയാഴ്ച രാവിലെയാണ് ബാങ്കിലെത്തിയത്. വിശദാംശങ്ങള്‍ അറിയിക്കാമെന്ന് പറഞ്ഞ് സ്ത്രീയുടെ ഫോണ്‍ നമ്പര്‍ വാങ്ങിയ രാജേഷ് പിന്നീട് ഫോണിലൂടെയാണ് തനിക്ക് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടത്.

അപ്രകാരം ചെയ്താല്‍ വായ്പ അനുവദിച്ചു തരാമെന്നും പ്രത്യേക പാക്കേജുകള്‍ നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. ഇതിനായി പ്യൂണിനെ വീട്ടിലേക്ക് അയക്കുക പോലും ചെയ്തു. തന്നോട് അശ്ലീലം പറഞ്ഞുവെന്നും കൈക്കൂലിയായി ലൈംഗികത ആവശ്യപ്പെട്ടുവെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.

ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡിംഗ് ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. പ്യൂണിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ രണ്ടു പേരും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.