ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് മാറ്റിവെച്ചു
ബാങ്ക് ഉദ്യോഗസ്ഥര് പ്രഖ്യാപിച്ച പണിമുടക്ക് മാറ്റിവെച്ചു.
Tue, 24 Sep 2019
| 
തിരുവനന്തപുരം: ബാങ്ക് ഉദ്യോഗസ്ഥര് പ്രഖ്യാപിച്ച പണിമുടക്ക് മാറ്റിവെച്ചു. സെപ്റ്റംബര്‍ 26, 27 തിയതികളിലായിരുന്നു ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ധനകാര്യ സെക്രട്ടറി നല്‍കിയ ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് പണിമുടക്ക് മാറ്റിയതെന്ന് ജീവനക്കാരുടെ സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ച് നാലെണ്ണമായി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.