100 രൂപ നോട്ടുകള്‍ക്ക് ക്ഷാമമുണ്ടാകാന്‍ സാധ്യത; സൂചന നല്‍കി ബാങ്കുകള്‍

100 രൂപ നോട്ടുകള്ക്ക് ക്ഷാമമുണ്ടാകുമെന്ന് സൂചന. ഇക്കാര്യം ബാങ്കുകള് റിസര്വ് ബാങ്കിനെ അറിയിച്ചുവെന്നാണ് വിവരം. എടിഎമ്മുകളില് 100 രൂപ നോട്ടുകള് നിറയ്ക്കുന്നത് കുറയുന്നുവെന്നാണ് ബാങ്കുകള് പറയുന്നത്. പ്രചാരത്തിലുള്ള നോട്ടുകളില് ഭൂരിഭാഗവും മുഷിഞ്ഞതും എടിഎമ്മുകളില് നിറയ്ക്കാന് കഴിയാത്തതുമാണ്. ഇതാണ് നോട്ട് ക്ഷാമമുണ്ടാകാനുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നത്.
 | 

100 രൂപ നോട്ടുകള്‍ക്ക് ക്ഷാമമുണ്ടാകാന്‍ സാധ്യത; സൂചന നല്‍കി ബാങ്കുകള്‍

മുംബൈ: 100 രൂപ നോട്ടുകള്‍ക്ക് ക്ഷാമമുണ്ടാകുമെന്ന് സൂചന. ഇക്കാര്യം ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ അറിയിച്ചുവെന്നാണ് വിവരം. എടിഎമ്മുകളില്‍ 100 രൂപ നോട്ടുകള്‍ നിറയ്ക്കുന്നത് കുറയുന്നുവെന്നാണ് ബാങ്കുകള്‍ പറയുന്നത്. പ്രചാരത്തിലുള്ള നോട്ടുകളില്‍ ഭൂരിഭാഗവും മുഷിഞ്ഞതും എടിഎമ്മുകളില്‍ നിറയ്ക്കാന്‍ കഴിയാത്തതുമാണ്. ഇതാണ് നോട്ട് ക്ഷാമമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.

പുതിയ നോട്ടുകള്‍ അച്ചടിച്ച് വിതരണത്തിനെത്തിച്ചില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകുമെന്ന് ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. അല്ലെങ്കില്‍ 500 രൂപയുടെ നോട്ട് മാറാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. നിലവില്‍ 2000, 200 നോട്ടുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

നോട്ട് അസാധുവാക്കലിന് പിന്നാലെ 550 കോടി 100 രൂപ നോട്ടുകള്‍ ആര്‍ബിഐ അച്ചടിച്ച് വിതരണത്തിനെത്തിച്ചിരുന്നു. ഇവയുള്‍പ്പെടെ 573.8 കോടിയോളം 100 രൂപ നോട്ടുകള്‍ വിതരണം ചെയ്തു. എന്നാല്‍ ഇത് മതിയാകില്ലെന്നാണ് ബാങ്കുകള്‍ പറയുന്നത്.