ലൈംഗികതയ്ക്ക് വിസമ്മതിച്ചതിന് ബാര്‍ ഡാന്‍സറുടെ തുണിയുരിഞ്ഞ് മര്‍ദ്ദിച്ചു; നാലു പേര്‍ പിടിയില്‍

ബാറിലെത്തുന്നവര്ക്ക് ലൈംഗികമായി വഴങ്ങിക്കൊടുക്കാത്തതിന് ബാര് ഡാന്സറെ തുണിയുരിഞ്ഞ് മര്ദ്ദിച്ചു.
 | 
ലൈംഗികതയ്ക്ക് വിസമ്മതിച്ചതിന് ബാര്‍ ഡാന്‍സറുടെ തുണിയുരിഞ്ഞ് മര്‍ദ്ദിച്ചു; നാലു പേര്‍ പിടിയില്‍

ഹൈദരാബാദ്: ബാറിലെത്തുന്നവര്‍ക്ക് ലൈംഗികമായി വഴങ്ങിക്കൊടുക്കാത്തതിന് ബാര്‍ ഡാന്‍സറെ തുണിയുരിഞ്ഞ് മര്‍ദ്ദിച്ചു. ഹൈദരാബദിലാണ് സംഭവമുണ്ടായത്. ഇതേ ബാറിലെ നാലു വനിതാ ഡാന്‍സര്‍മാരും ഒരു പുരുഷനും ചേര്‍ന്നാണ് നര്‍ത്തകിയായ യുവതിയെ വസ്ത്രാക്ഷേപം നടത്തി മര്‍ദ്ദിച്ചത്. സംഭവത്തില്‍ നാലു സ്ത്രീകള്‍ പിടിയിലായിട്ടുണ്ടെന്ന് പഞ്ചഗുട്ട പോലീസ് അറിയിച്ചു. ഒളിവില്‍ പോയ പുരുഷനു വേണ്ടി തെരച്ചില്‍ നടക്കുകയാണ്.

ബീഗംപേട്ടിലെ ഡാന്‍സ് ബാറില്‍ എതാനും മാസങ്ങള്‍ക്കു മുമ്പാണ് യുവതി ജോലിക്കെത്തിയത്. ബാറിലെത്തുന്നവര്‍ക്ക് വഴങ്ങിക്കൊടുക്കണമെന്ന് മാനേജ്‌മെന്റ് അടുത്തിടെ ആവശ്യപ്പെടുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. അത് നിരസിച്ചപ്പോളാണ് മര്‍ദ്ദനം തുടങ്ങിയത്. നാലു സത്രീകളും ഒരു പുരുഷനും ചേര്‍ന്ന് തന്നെ വിവസ്ത്രയാക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് അവര്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

പ്രതികള്‍ക്കെതിരെ സ്ത്രീകളെ ഉപദ്രവിച്ചതിനും അഭിമാനത്തിന് ക്ഷതമുണ്ടാക്കുന്ന വിധത്തില്‍ പെരുമാറിയതിനുമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ തെലങ്കാന ഡിജിപി റിപ്പോര്‍ട്ട് തേടി.