ആരാധകരോട് മാന്യമായി സംസാരിക്കണം; വിവാദ പ്രസ്താവന നടത്തിയ കോലിക്ക് ബി.സി.സി.ഐയുടെ താക്കീത്

ഇന്ത്യന് താരങ്ങളെ ഇഷ്ടമല്ലാത്തവര് രാജ്യം വിടണമെന്ന വിവാദ പരാമര്ശം നടത്തിയ ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് വിരാട് കോലിക്ക് ബി.സി.സി.ഐയുടെ താക്കീത്. ആരാധകരോട് മാന്യമായ സംസാരശൈലി സ്വീകരിക്കണമെന്ന് ബി.സി.സി.ഐ ഇടക്കാല സമിതി താക്കീത് ചെയ്തു. ഇനി ഇത്തരം അനാവശ്യ പരാമര്ശങ്ങള് ആവര്ത്തിക്കരുതെന്നും ഇന്ത്യന് ക്രിക്കറ്റ് ടീം നായകനാണെന്ന് വിനയത്തോടെ വേണം പെരുമാറാനെന്നും ഇടക്കാല സമിതി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
 | 
ആരാധകരോട് മാന്യമായി സംസാരിക്കണം; വിവാദ പ്രസ്താവന നടത്തിയ കോലിക്ക് ബി.സി.സി.ഐയുടെ താക്കീത്

മുംബൈ: ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലാത്തവര്‍ രാജ്യം വിടണമെന്ന വിവാദ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് ബി.സി.സി.ഐയുടെ താക്കീത്. ആരാധകരോട് മാന്യമായ സംസാരശൈലി സ്വീകരിക്കണമെന്ന് ബി.സി.സി.ഐ ഇടക്കാല സമിതി താക്കീത് ചെയ്തു. ഇനി ഇത്തരം അനാവശ്യ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനാണെന്ന് വിനയത്തോടെ വേണം പെരുമാറാനെന്നും ഇടക്കാല സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിംഗിനേക്കാള്‍ ഇംഗ്ലണ്ട്, ഓസീസ് തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാരുടെ ബാറ്റിംഗാണ് തനിക്ക് പ്രിയമെന്ന ആരാധകന്റെ അഭിപ്രായത്തോടായിരുന്നു കോലിയുടെ അസഹിഷ്ണുത നിറഞ്ഞ മറുപടി. നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടവനാണെന്ന് ഞാന്‍ കരുതുന്നില്ല, ഇന്ത്യയില്‍ നിന്ന് പോയി വേറെ എവിടേയെങ്കിലും ജീവിക്കു. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളിലെ താരങ്ങളെ സ്നേഹിക്കുന്നതെന്തിനാണ് എന്നായിരുന്നു കോലിയുടെ മറുപടി.

സംഭവം വിവാദമായതോടെ രൂക്ഷ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നു. കോലി ഇന്ത്യയെ ഇഷ്ടമല്ലാത്തതിനാലാണോ വിവാഹ പാര്‍ട്ടി വിദേശത്താക്കിയതെന്ന് ആരാധകര്‍ ചോദിച്ചു. കൂടാതെ തീവ്ര ദേശീയ നിലപാടുള്ള കോലി വിദേശ ഉത്പ്പന്നങ്ങളെ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നുവെന്ന് വ്യക്തമാക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ പിന്നീട് പ്രതികരിക്കാന്‍ താരം തയ്യാറായിരുന്നില്ല.