കളിപ്പാട്ടമെന്ന് കരുതിയ തോക്ക് ഉപയോഗിച്ച് മകള്‍ വെടിവെച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക്
കളിപ്പാട്ടമെന്ന് കരുതിയ തോക്ക് ഉപയോഗിച്ച് മകള്‍ വെടിവെച്ചതിനെത്തുടര്‍ന്ന് അമ്മയ്ക്ക് ഗുരുതര പരിക്ക്. പശ്ചിമബംഗാളിലെ ഹൂഗ്ലിയിലാണ് സംഭവമുണ്ടായത്. കാകോലി ജന എന്ന വീട്ടമ്മ പൂന്തോട്ടത്തില്‍ നിന്ന് ലഭിച്ച തോക്ക് കളിപ്പാട്ടമാണെന്ന് കരുതി മകള്‍ക്ക് നല്‍കുകയായിരുന്നു.
Jun 18, 2018, 12:43 IST
| ഹൂഗ്ലി: കളിപ്പാട്ടമെന്ന് കരുതിയ തോക്ക് ഉപയോഗിച്ച് മകള്‍ വെടിവെച്ചതിനെത്തുടര്‍ന്ന് അമ്മയ്ക്ക് ഗുരുതര പരിക്ക്. പശ്ചിമബംഗാളിലെ ഹൂഗ്ലിയിലാണ് സംഭവമുണ്ടായത്. കാകോലി ജന എന്ന വീട്ടമ്മ പൂന്തോട്ടത്തില്‍ നിന്ന് ലഭിച്ച തോക്ക് കളിപ്പാട്ടമാണെന്ന് കരുതി മകള്‍ക്ക് നല്‍കുകയായിരുന്നു.
കുട്ടി കളിക്കുന്നതിനിടെ ഇതുകൊണ്ട് അമ്മയുടെ നേര്‍ക്ക് വെടിയുതിര്‍ത്തു. കാകോലിയുടെ പുറത്താണ് വെടിയേറ്റത്. ഇവരെ ഉടന്‍ തന്നെ അരംബാഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പോലീസ് അറിയിച്ചു. കാകോലിയുടെ നില ഗുരുതരമാണ്.
അമ്മയ്ക്ക് വെടിയേറ്റ ആഘാതത്തിലാണ് കുട്ടിയെന്നും കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചുവെന്നും പോലീസ് അറിയിച്ചു. പൂന്തോട്ടത്തില്‍ തോക്ക് എങ്ങനെയെത്തി എന്നതിനേക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.