മഹാരാഷ്ട്രയില്‍ ദളിത്-മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; വിവിധയിടങ്ങളില്‍ നിരോധനാജ്ഞ

കോറേഗാവ് യുദ്ധ വാര്ഷികം ആഘോഷിച്ച ദളിത് വിഭാഗക്കാര്ക്ക് നേരെയുണ്ടായ അതിക്രമത്തിനു പിന്നാലെ മഹാരാഷ്ട്രയില് സംഘര്ഷം. മറാത്ത വിഭാഗത്തിലുള്ള ആളുകളാണ് ദളിതുകള്ക്ക് നേരെ ആക്രമണം നടത്തിയത്. പിന്നാലെ ഇരു വിഭാഗത്തിലുള്ളവര് തമ്മില് കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
 | 

മഹാരാഷ്ട്രയില്‍ ദളിത്-മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; വിവിധയിടങ്ങളില്‍ നിരോധനാജ്ഞ

മുംബൈ: കോറേഗാവ് യുദ്ധ വാര്‍ഷികം ആഘോഷിച്ച ദളിത് വിഭാഗക്കാര്‍ക്ക് നേരെയുണ്ടായ അതിക്രമത്തിനു പിന്നാലെ മഹാരാഷ്ട്രയില്‍ സംഘര്‍ഷം. മറാത്ത വിഭാഗത്തിലുള്ള ആളുകളാണ് ദളിതുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. പിന്നാലെ ഇരു വിഭാഗത്തിലുള്ളവര്‍ തമ്മില്‍ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍ വിവിധയിടങ്ങള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെയാണ് മഹര്‍ സമുദായത്തിലുള്ളവര്‍ നടത്തിയ യുദ്ധവാര്‍ഷികാഘോഷത്തിനു നേരെ ഉയര്‍ന്ന സമുദായമായ മറാത്ത വിഭാഗക്കാര്‍ ആക്രമണം നടത്തിയത്.

1818ല്‍ മറാഠികളും ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി നടന്ന യുദ്ധത്തില്‍ കമ്പനി വിജയിച്ചു. അധസ്ഥിത വിഭാഗക്കാരായിരുന്ന മഹര്‍ സമുദായത്തില്‍ നിന്നുള്ളവര്‍ ബ്രിട്ടീഷ് സൈന്യത്തിലുണ്ടായിരുന്നു. ഇവരുടെ മികവ് മൂലമാണ് യുദ്ധത്തില്‍ കമ്പനിക്ക് വിജയിക്കാനായത്.

ഈ യുദ്ധത്തിന്റെ 200-ാം വാര്‍ഷികം ആചരിക്കുന്നതിനാണ് ദളിത് വിഭാഗക്കാര്‍ യുദ്ധ സ്മാരകത്തില്‍ എത്തിയത്. എന്നാല്‍ വിദേശ ശക്തികളുടെ വിജയം ആഘോഷിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് മറാത്ത വിഭാഗക്കാര്‍ ആക്രമണം നടത്തുകയും ദളിത് വിഭാഗത്തിലുള്ള ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.

ഇതിനു ശേഷമാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന രാവിലെ ദളിത് സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. നാളെ മഹാരാഷ്ട്ര ബന്ദിനും ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.