‘അടക്കവും ഒതുക്കവുമുള്ള’ മരുമകളാകാന്‍ കോഴ്‌സ് ആരംഭിക്കാനൊരുങ്ങി മധ്യപ്രദേശിലെ സര്‍വകലാശാല

അടക്കവും ഒതുക്കവും അനുസരണശീലവുമുള്ള മരുകളാകാന് പെണ്കുട്ടികള്ക്ക് കോഴ്സ് ആരംഭിക്കാനൊരുങ്ങി മധ്യപ്രദേശിലെ സര്ലകലാശാല. ഭോപ്പാലിലെ ബര്ക്കത്തുള്ള സര്വകലാശാലയാണ് ആദര്ശശീലകളായ മരുമക്കളെ വാര്ത്തെടുക്കാന് കോഴ്സ് ആരംഭിക്കുന്നത്. സ്ത്രീ ശാക്തീകരണം മുന്നില് കണ്ടാണ് ഈ കോഴ്സിന് രൂപം നല്കുന്നതെന്നാണ് സര്വകലാശാല അവകാശപ്പെടുന്നത്.
 | 

‘അടക്കവും ഒതുക്കവുമുള്ള’ മരുമകളാകാന്‍ കോഴ്‌സ് ആരംഭിക്കാനൊരുങ്ങി മധ്യപ്രദേശിലെ സര്‍വകലാശാല

ഭോപ്പാല്‍: അടക്കവും ഒതുക്കവും അനുസരണശീലവുമുള്ള മരുകളാകാന്‍ പെണ്‍കുട്ടികള്‍ക്ക് കോഴ്‌സ് ആരംഭിക്കാനൊരുങ്ങി മധ്യപ്രദേശിലെ സര്‍ലകലാശാല. ഭോപ്പാലിലെ ബര്‍ക്കത്തുള്ള സര്‍വകലാശാലയാണ് ആദര്‍ശശീലകളായ മരുമക്കളെ വാര്‍ത്തെടുക്കാന്‍ കോഴ്‌സ് ആരംഭിക്കുന്നത്. സ്ത്രീ ശാക്തീകരണം മുന്നില്‍ കണ്ടാണ് ഈ കോഴ്‌സിന് രൂപം നല്‍കുന്നതെന്നാണ് സര്‍വകലാശാല അവകാശപ്പെടുന്നത്.

മൂന്ന് മാസത്തെ കോഴ്‌സാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡി.സി.ഗുപ്ത പറഞ്ഞു. സമൂഹത്തിലെ തിന്മകള്‍ കുടുംബങ്ങളെ തകര്‍ക്കുന്നതാണ് ഇക്കാലത്ത് നാം കണ്ടുകൊണ്ടിരിക്കുന്നത്. കുടുംബങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായാണ് ഈ കോഴ്‌സ്. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം എങ്ങനെയാകണമെന്നല്ല ഇതില്‍ പഠിപ്പിക്കുന്നതെന്നും കുടുംബങ്ങള്‍ എങ്ങനെ ശിഥിലമാകാതെ കാക്കാമെന്ന പരിശീലനമാണ് നല്‍കുന്നതെന്നും ഗുപ്ത പറഞ്ഞു.

ഭോപ്പാലിലെ ബര്‍ക്കത്തുള്ള സര്‍വകലാശാലയാണ് ആദര്‍ശയായ മരുമകളെ വാര്‍ത്തെടുക്കാന്‍ മൂന്നുമാസം നീണ്ട സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്താനൊരുങ്ങുന്നത്. വിവാഹത്തിനു മുമ്പെ സ്ത്രീകളെ ആദര്‍ശശീലകളായ മരുമകളാകുവാന്‍ ഒരുക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം. സര്‍വകലാശാലയ്ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ: ഡിസി ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

ചെറിയ പ്രശ്‌നങ്ങളാണ് മിക്കപ്പോഴും കുടുംബ ബന്ധങ്ങള്‍ തകരാറിലാക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതാണ് കണ്ടുവരുന്നത്. അപ്പോള്‍ പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എന്തു സംഭവിക്കും? കുടുംബങ്ങളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ നമുക്ക് എന്തെങ്കിലും ചെയ്യേണ്ടതല്ലേ? ഗുപ്ത ചോദിക്കുന്നു.

തുടക്കത്തില്‍ 30 കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. പ്രവേശനത്തിനുള്ള യോഗ്യത സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നാണ് സര്‍വകലാശാല അറിയിക്കുന്നത്. സോഷ്യോളജി, സൈക്കോളജി, വിമന്‍ സ്റ്റഡീസ് വിഭാഗങ്ങളിലായിരിക്കും കോഴ്സ് അനുവദിക്കുക. എന്നാല്‍ ഇങ്ങനെയൊരു കോഴ്‌സിനെപ്പറ്റി അറിയില്ലെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വിമന്‍ സ്റ്റഡീസ് മേധാവി ആഷ ശുക്ല പറയുന്നത്.