ബാല പീഡകര്‍ക്ക് വധശിക്ഷ വിഭാവനം ചെയ്യുന്ന ബില്‍ രാജ്യസഭയില്‍

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്ക്ക് വധശിക്ഷ നിര്ദേശിക്കുന്ന ബില് രാജ്യസഭയില്.
 | 
ബാല പീഡകര്‍ക്ക് വധശിക്ഷ വിഭാവനം ചെയ്യുന്ന ബില്‍ രാജ്യസഭയില്‍

ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നിര്‍ദേശിക്കുന്ന ബില്‍ രാജ്യസഭയില്‍. 2012ലെ പോക്‌സോ നിയമത്തില്‍ ഈ നിര്‍ദേശം ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ഭേദഗതിയാണ് അവതരിപ്പിച്ചത്. വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ഭേഗഗതി അവതരിപ്പിച്ചത്. ഇതനുസരിച്ച് 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് 20 വര്‍ഷം വരെ തടവ് ലഭിക്കും. ഇത് ജീവപര്യന്തമായി വര്‍ദ്ധിപ്പിക്കാനും ഭേദഗതി അവസരം നല്‍കുന്നു.

കുറ്റവാളി ആജീവനാന്തം ജയിലില്‍ തന്നെ കഴിയുന്ന വിധത്തിലാണ് നിയമം ഭേദഗതി ചെയ്യുന്നത്. കനത്ത പിഴയും വധശിക്ഷയുള്‍പ്പെടെയുള്ള നിര്‍ദേശവും ഭേദഗതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കാനും നിര്‍ദേശമുണ്ട്.

രാജ്യത്ത് കുട്ടികള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പോക്‌സോ കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.