ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമം എടുത്തുകളയാനുള്ള ബില്‍ രാജ്യസഭയില്‍

ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നല്കുന്ന നിയമം എടുത്ത് കളയാനുള്ള ബില് രാജ്യസഭയില്.
 | 
ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമം എടുത്തുകളയാനുള്ള ബില്‍ രാജ്യസഭയില്‍

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമം എടുത്ത് കളയാനുള്ള ബില്‍ രാജ്യസഭയില്‍. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളയാനുള്ള ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു ബില്‍ അവതരണം. ലോക്‌സഭയിലും ഇന്ന് തന്നെ ബില്‍ അവതരിപ്പിക്കും. ജമ്മു കാശ്മീരില്‍ ശക്തമായ സൈനിക വിന്യാസം നടത്തുകയും നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തതിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക നീക്കം നടത്തിയിരിക്കുന്നത്.

ബില്‍ അവതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. 1950ല്‍ നിലവില്‍ വന്ന നിയമം റദ്ദാക്കാനുള്ള പ്രമേയമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ നിയമം എടുത്ത് കളയണമെന്ന നിലപാടാണ് ബിജെപിക്കുള്ളത്. ബില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യസഭയില്‍ ശൂന്യവേള ഒഴിവാക്കിയിരുന്നു. യോഗം ആരംഭിച്ചപ്പോള്‍ത്തന്നെ സംസ്ഥാനത്ത് യുദ്ധ സമാനമായ അവസ്ഥയാണെന്നും മുന്‍മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടുതടങ്കലിലാണെന്നും പ്രതിപക്ഷത്തിന് വേണ്ടി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.