കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവച്ചു; പ്രതിപക്ഷവുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കും

കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവച്ചു. ലോക്സഭാ സീറ്റ് വിഭജനത്തെ സംബന്ധിച്ച് എന്.ഡി.എയുമായി ഉടലെടുത്ത തര്ക്കത്തെ തുടര്ന്നാണ് രാജി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില് നടക്കാനിരിക്കുന്ന എന്ഡിഎയുടെ യോഗം ബഹിഷ്കരിക്കുന്നതായി രാഷ്ട്രീയ ലോക്സമതാ പാര്ട്ടി (ആര്എല്എസ്പി) നേതാവായ ഉപേന്ദ്ര കുശ്വാഹ അറിയിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില് ആര്എല്എസ്പിയുടെ പിന്മാറ്റം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും.
 | 
കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവച്ചു; പ്രതിപക്ഷവുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കും

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവച്ചു. ലോക്‌സഭാ സീറ്റ് വിഭജനത്തെ സംബന്ധിച്ച് എന്‍.ഡി.എയുമായി ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്നാണ് രാജി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ നടക്കാനിരിക്കുന്ന എന്‍ഡിഎയുടെ യോഗം ബഹിഷ്‌കരിക്കുന്നതായി രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി) നേതാവായ ഉപേന്ദ്ര കുശ്വാഹ അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ആര്‍എല്‍എസ്പിയുടെ പിന്മാറ്റം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ ആര്‍.എല്‍.എസ്.പി പങ്കെടുക്കും. ബീഹാറില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആര്‍.എല്‍.എസ്.പി എന്‍.ഡിഎ വിടാന്‍ കാരണമായിരിക്കുന്നത്. ബി.ജെ.പി തങ്ങളെ അവഗണിക്കുന്നതായി ആര്‍.എല്‍.എസ്.പി നേരത്തെ ആരോപിച്ചിരുന്നു. സീറ്റ് വിഹിതത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി നവംബര്‍ 30 വരെ അദ്ദേഹം ബിജെപിക്ക് സമയപരിധി നല്‍കിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ബി.ജെ.പി സമവായത്തിന് ശ്രമിക്കാതിരുന്നതോടെയാണ് ഉപേന്ദ്ര കുശ്വാഹ രാജിവെക്കാന്‍ തീരുമാനിച്ചത്. നിലവില്‍ മാനവ വിഭവശേഷി സഹമന്ത്രിയാണ് കുശ്വാഹ. ബിഹാറില്‍ ലാലു പ്രസാദിന്റെ ആര്‍ജെഡിയുമായുമായും കോണ്‍ഗ്രസുമായും ആര്‍എല്‍എസ്പി സഖ്യത്തിലേര്‍പ്പെടുമെന്നാണ് കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചെറുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചിരുന്നു.