രാമനഗര ഉപതെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ് ബിജെപി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസില്‍

കര്ണ്ണാടകയിലെ രാമനഗര മണ്ഡലത്തില് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില് നാടകീയ സംഭവങ്ങള്. തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെ ബിജെപി സ്ഥാനാര്ത്ഥി നാമനിര്ദേശ പത്രിക പിന്വലിച്ച് കോണ്ഗ്രസില് എത്തി. ബി.ജെ.പി സ്ഥാനാര്ഥിയായിരുന്ന എല്.ചന്ദ്രശേഖര് ആണ് നാമനിര്ദേശ പത്രിക പിന്വലിച്ചത്. കോണ്ഗ്രസ് അംഗമായിരുന്ന ഇയാള് ഒരു മാസം മുമ്പാണ് ബിജെപിയില് ചേര്ന്നത്.
 | 

രാമനഗര ഉപതെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ് ബിജെപി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസില്‍

ബംഗളൂരു: കര്‍ണ്ണാടകയിലെ രാമനഗര മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നാടകീയ സംഭവങ്ങള്‍. തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെ ബിജെപി സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് കോണ്‍ഗ്രസില്‍ എത്തി. ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന എല്‍.ചന്ദ്രശേഖര്‍ ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചത്. കോണ്‍ഗ്രസ് അംഗമായിരുന്ന ഇയാള്‍ ഒരു മാസം മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്.

മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് രാമനഗരയില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ബിജെപി നേതാക്കള്‍ പ്രചാരണത്തിന് എത്താത്തതില്‍ പ്രതിഷേധിച്ചാണ് താന്‍ രാജിവെച്ചതെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു. യെദ്യൂരപ്പയും ബി.ജെ.പിയും ചതിച്ചു. ബി.ജെ.പിയില്‍ ഐക്യം ഇല്ല. പ്രചരണത്തില്‍ തന്നെ പാര്‍ട്ടി പിന്തുണയ്ക്കുന്നില്ലെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു.

വിജയസാധ്യതയില്ലാത്തിടത്ത് മത്സരിപ്പിച്ച് തന്നെ ബലിയാടാക്കുകയായിരുന്നു. താന്‍ പാര്‍ട്ടി വിട്ടതിനും കോണ്‍ഗ്രസില്‍ ചേരാനും കാരണം ബി.ജെ.പി നേതാക്കള്‍ തന്നെയാണെന്നും ഇദ്ദേഹം ആരോപിച്ചു. രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച് വിജയിച്ച മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാമനഗരിയിലെ എം.എല്‍.എ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.