മധ്യപ്രദേശിലും അടിതെറ്റി വീണ് അമിത് ഷാ; രണ്ടാമത്തെ വീഴ്ചയും വൈറല്‍; വീഡിയോ

റോഡ് ഷോ നടത്താന് എത്തിയ അമിത് ഷാ മധ്യപ്രദേശിലും അടിതെറ്റി വീണു. നേരത്തേ മിസോറാമില് ഹെലികോപ്ടറില് നിന്ന് ഇറങ്ങുമ്പോള് ബിജെപി ദേശീയാധ്യക്ഷന് അടിതെറ്റി വീണതിന്റെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് വൈറലായിരുന്നു. മധ്യപ്രദേശില് സ്റ്റേജിലാണ് അമിത് ഷാ വീണത്. റോഡ് ഷോയ്ക്ക് ശേഷം സ്റ്റേജിലെത്തിയപ്പോഴാണ് രണ്ടാമത്തെ വീഴ്ച. ഈ വീഴ്ചയുടെ ദൃശ്യങ്ങളും സോഷ്യല് മീഡിയയില് വൈറലാണ്.
 | 
മധ്യപ്രദേശിലും അടിതെറ്റി വീണ് അമിത് ഷാ; രണ്ടാമത്തെ വീഴ്ചയും വൈറല്‍; വീഡിയോ

ഭോപ്പാല്‍: റോഡ് ഷോ നടത്താന്‍ എത്തിയ അമിത് ഷാ മധ്യപ്രദേശിലും അടിതെറ്റി വീണു. നേരത്തേ മിസോറാമില്‍ ഹെലികോപ്ടറില്‍ നിന്ന് ഇറങ്ങുമ്പോള്‍ ബിജെപി ദേശീയാധ്യക്ഷന്‍ അടിതെറ്റി വീണതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മധ്യപ്രദേശില്‍ സ്റ്റേജിലാണ് അമിത് ഷാ വീണത്. റോഡ് ഷോയ്ക്ക് ശേഷം സ്‌റ്റേജിലെത്തിയപ്പോഴാണ് രണ്ടാമത്തെ വീഴ്ച. ഈ വീഴ്ചയുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പ്രവര്‍ത്തകരെ അഭിവാദനം ചെയ്യുന്നതിനിടെ കാലുതെറ്റിയ അമിത്ഷായെ സമീപത്തുണ്ടായിരുന്ന അംഗരക്ഷകന്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു. അമിത് ഷായ്ക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പിന്നീട് ശിവപുരി ജില്ലയില്‍ പൊതുയോഗത്തില്‍ അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ നിലംപതിക്കുന്നതിന്റെ ആദ്യ ലക്ഷണമാണ് അമിത് ഷായുടെ വീഴ്ചയെന്നാണ് സോഷ്യല്‍ മീഡിയ ട്രോളുകള്‍ പറയുന്നത്. വ്യാഴാഴ്ച മിസോറാമിലെ തൂയ്പൂയ് മണ്ഡലത്തിലെ ടല്‍ബംഗ് ഗ്രാമത്തില്‍ വെച്ചായിരുന്നു ആദ്യ വീഴ്ച.

വീഡിയോ